ദിലീപിന്റെ സിനിമകളെപ്പറ്റി അന്വേഷിക്കാന്‍ തീരുമാനം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി പോലീസ്. സിനിമാ ലോകത്തെ നാറുന്ന ഉള്ളുകളികള്‍ പുറത്ത് കൊണ്ടുവരുവാനാണ് അന്വേഷണ സംഘം തീരുമാനിച്ചത്. ദിലീപിന്റെ സിനിമകളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പോലീസ് തിരുമാനിച്ചു. സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള സിനിമാ സെറ്റില്‍ എന്തു സംഭവിച്ചു എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
പള്‍സര്‍ സുനിയുടേതെന്ന് കരുതുന്ന കത്തില്‍ സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള സെറ്റില്‍ നടന്ന സംഭവങ്ങളുടെ ചില സൂചനകള്‍ നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
അതിനിടെ ദിലീപ് അഭിനയിച്ച സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിനു തെളിവായി ചിത്രങ്ങള്‍ പുറത്തുവന്നു. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനായ തൃശൂര്‍ കിണറ്റിങ്ങല്‍ ടെന്നിസ് അക്കാദമിയിലാണ് പള്‍സര്‍ സുനി എത്തിയത്. സിനിമാ ഷൂട്ടിങ്ങിനെത്തിയ ദിലീപുമൊത്ത് ക്ലബ് ജീവനക്കാര്‍ സെല്‍ഫി എടുക്കുന്നതിനിടെയാണ് പള്‍സര്‍ സുനിയുടെ ചിത്രവും പതിഞ്ഞത്.
ദിലീപിനു പിന്നിലായി ദൂരെ മാറി കൈകെട്ടി സുനി നില്‍ക്കുന്ന ചിത്രമാണിത്. ക്ലബ് ജീവനക്കാരന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന ചിത്രം പോലീസ് പിടിച്ചെടുത്ത് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തു. ആക്രമിക്കപ്പെട്ട നടി ക്ലബ്ബിലെ ഹെല്‍ത്ത് സെന്ററില്‍ സ്ഥിരമായി എത്തിയിരുന്നതായി ജീവനക്കാരന്‍ മൊഴി നല്‍കി. ദിലീപും സുനിയും ഒരേ ടവര്‍ ലൊക്കേഷന് കീഴില്‍ വന്നു എന്നതിനെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്‍സര്‍ സുനി സിനിമാ ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചത്.
2016 നവംബര്‍ 13നാണ് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷന് കീഴിലെത്തിയത്. എന്നാല്‍ ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കോ പള്‍സര്‍ സുനിയെ സിനിമാ ചിത്രീകരണത്തില്‍ ഉള്‍പ്പെടുത്തിയിയിരുന്നില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha


























