ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരെ പരോക്ഷ വിമര്‍ശനം നടത്തി റിമ കല്ലിങ്കല്‍

സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് നടി റിമ കല്ലിങ്കല്‍. ജോലി അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനാണെന്നും എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയുമാണെന്നാണ് റിമയുടെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് റിമ പ്രതികരിച്ചത്.
നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു.
നിങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഈ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്നും റിമ പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























