ജനപ്രിയനായകന്‍ എന്ന പേരിന് വന്ന കളങ്കം മാറ്റിയെടുക്കാന്‍ നന്നേ പാടുപെടും!

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ നിന്ന് ദിലീപ് രക്ഷപെട്ടാലും കരിയര്‍ കരിനിഴലിലാകും. കാരണം ദിലീപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നാദിര്‍ഷാ, അപ്പുണ്ണി, ശ്യാമളാ മാധവന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തേക്കും. നടിയുടെ കല്യാണം മുടക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നെങ്കിലും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളാണ് പ്രശ്‌നത്തിന് വഴിവെച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. ഇതെല്ലാം ദിലീപ് അറിയാതെ നടക്കില്ലെന്ന് ആരും വിശ്വസിക്കില്ല. കാവ്യാമാധവനെ വിവാഹം കഴിച്ചതോടെ പൊതുസമൂഹത്തില്‍ ദിലീപിനുള്ള ഇമേജ് നഷ്ടപ്പെട്ടിരുന്നു. അതോടെ ബിസിനസ് മൂല്യവും ഇടിഞ്ഞു.
ജനപ്രീയനായകന്‍ എന്ന ടൈറ്റിലില്‍ ഇനി ഒരു സിനിമയും ഇറക്കാനൊക്കില്ല. കാരണം ജനം ഇന്ന് ഏറ്റവും വെറുക്കുന്ന നടനായി ദിലീപ് മാറിക്കഴിഞ്ഞു. നിയമത്തിന്റെ മുന്നില്‍ രക്ഷപെട്ടാലും പൊതുസമൂഹം അത് ഉള്‍ക്കൊള്ളാന്‍ ദീര്‍ഘകാലം എടുക്കും. ഇപ്പോള്‍ അന്‍പതിനടുത്ത് പ്രായമുണ്ട് ദിലീപിന്. ആ സ്ഥിതിക്ക് ഇനിയൊരു തിരിച്ചുവരവ് പ്രയാസമായിരിക്കും. എന്നാല്‍ ദിലീപ് ശക്തമായി തിരിച്ച് വരുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പും പലതരം പ്രതിസന്ധികളിലൂടെ കടന്ന് പോയതാണ് താരം. അതെല്ലാം താല്‍ക്കാലികമായിരുന്നെന്നും അവര്‍ പറയുന്നു.
സ്ത്രീകളായിരുന്നു ദിലീപ് സിനിമകളുടെ പ്രധാന പ്രേക്ഷകര്‍. അവര്‍ക്ക് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ വലിയ എതിര്‍പ്പാണുള്ളത്. അത് മാറ്റിയെടുക്കുക എന്ന വലിയ ജോലിയാണ് ദിലീപിന് മുന്നിലുള്ളത്. സോഷ്യല്‍ മീഡിയയിലടക്കം ദിലീപിനെതിരെ വലിയ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം ദിലീപ് നിമിത്തം സിനിമയ്ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും മൊത്തത്തില്‍ നാണക്കേടാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊതുവില്‍ അഭിപ്രായമുണ്ട്. ഇതെല്ലാം തരണം ചെയ്യുക പ്രയാസകരമാണ്.
https://www.facebook.com/Malayalivartha


























