അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി ശ്രീനിവാസന്‍

'അമ്മ'യ്‌ക്കെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. 'അമ്മ' നന്നായാലേ മക്കള്‍ നന്നാവൂ എന്ന് അദ്ദേഹം പറഞ്ഞു. സിനിമാ സംഘടനകള്‍ ചിലര്‍ക്ക് ചില സാമ്ബത്തിക സഹായം നല്‍കുന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് ഒന്നും ചെയ്യുന്നില്ലെന്നും ശ്രീനിവാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ യഥാര്‍ത്ഥ കുറ്റവാളിയാരാണെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. കുറ്റകൃത്യം നടന്ന സ്ഥിതിക്ക് ഇനി അത് തടയാന്‍ നമ്മള്‍ക്ക് പറ്റില്ല. കേസില്‍ പൊലീസിന്റെ അന്വേഷണം നടക്കുന്നതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
'അമ്മ' പ്രസിഡന്റും എം.പി.യുമായ ഇന്നസെന്റ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തേയും ശ്രീനിവാസന്‍ തള്ളി. ഇന്നസെന്റ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























