നടിയുടെ പേര് പറഞ്ഞത് തന്റെ അറിവില്ലായ്മ കൊണ്ടെന്ന് അജു വര്‍ഗീസ്
ആക്രമണത്തിനിരയായ നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പരാമര്‍ശിക്കാനിടയായ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി നടന് അജു വര്‍ഗീസ് രംഗത്തെത്തി. തന്റെ അറിവില്ലായ്മ കൊണ്ടാണ് നടിയുടെ പേര് പറഞ്ഞത്. നിയമ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. ഇനി ശ്രദ്ധിക്കും. നടിയോട് ഇക്കാര്യം താന്‍ വിശദീകരിച്ചിട്ടുണ്ട്.
കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നടന് ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിനായി കൊച്ചിയിലെ ക്രൗണ്‍പ്ളാസ ഹോട്ടലില്‍ എത്തിയതായിരുന്നു അദ്ദേഹം. സിനിമ നിര്‍മ്മിക്കുന്നത് അജു വര്‍ഗീസാണ്.
https://www.facebook.com/Malayalivartha