നടിമാരെ കല്യാണ ശേഷം വീട്ടിലിരുത്തുമ്പോള്‍ ജ്യോതിക മാത്രം ഇതെന്താ ഇങ്ങനെ...
സൂര്യയേയും ജ്യോകയേയും പറ്റി നല്ലത് മാത്രമേ സിനിമാലോകത്ത് പറയാനുള്ളൂ. തമിഴ് സിനിമ ലോകത്തെ മാതൃക ദമ്പതികളായാണ് ഇവര്‍ അറിയപ്പെടുന്നത്. താനൊരു കാപ്പി പോലും സൂര്യക്കിട്ട് നല്‍കിയിട്ടില്ലെന്നാണ് ജ്യോതിക പറയുന്നത്. എന്നിട്ടും എങ്ങനെ മാതൃകാ ദമ്പതികളായി എന്ന് പറയുകയാണ് ജ്യോതിക.
വിവാഹം കഴിഞ്ഞ് നടിമാര്‍ സിനിമയില്‍ നിന്ന് വിട്ടു നില്ക്കുമ്പോള് സൂര്യയുടെ പൂര്‍ണ്ണ പിന്തുണയോടെ ജ്യോതിക സിനിമയില്‍ സജീവമായി. ജ്യോതികയുടെ ചിത്രങ്ങള്‍ നിര്‍മ്മിച്ചും, പ്രൊമോട്ട് ചെയ്തും, സിനിമയ്ക്കായി ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിച്ചും പെര്‍ഫക്ട് ഹസ്ബന്റായി വാര്‍ത്തകളില്‍ നിറഞ്ഞു.
ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജ്യോതിക സൂര്യയുടെ കരുതലിനേക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പറഞ്ഞത്. ഞാനിതു വരെ അദ്ദേഹത്തിന് ഒരു കാപ്പി പോലും ഉണ്ടാക്കി കൊടുത്തിട്ടില്ല. അദ്ദേഹമത് പ്രതീക്ഷിച്ചിരുന്നുമില്ല. നല്ല ഭര്‍ത്താവായിരിക്കുമെന്ന് തോന്നിയത് കൊണ്ടാണ് വിവാഹം കഴിച്ചത്. സ്കൂളിലും ജോലി സ്ഥലത്തുമൊക്കെയായി നിരവധിപ്പേരെ കണ്ടിട്ടുണ്ട് പക്ഷേ സൂര്യയെപ്പോലെ ഒരാളെ കണ്ടിട്ടില്ല.
സൂര്യ എനിക്ക് ഭര്‍ത്താവ് മാത്രമല്ല അച്ഛനും അമ്മയുമാണ്. എന്റെ കുടുംബത്തെ ഞാനദ്ദേഹത്തില്‍ കാണുന്നു. എനിക്ക് സുഖമില്ലാതിരിക്കുന്ന സമയങ്ങളില്‍ മക്കളുടെ കാര്യങ്ങള്‍ നോക്കുകയും എന്റെ കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ ചെയ്യുകയും ചെയ്യും. സൂര്യയുടെ പകുതി ഗുണങ്ങളെങ്കിലും മകന് ദേവിന് കിട്ടിയാല്‍ സന്തോഷമെന്ന് ജ്യോതിക പറഞ്ഞു. 2006ല്‍ ആയിരുന്നു ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്. ദേവ്, ദിയ എന്നിങ്ങനെ മക്കളുമുണ്ട്.
https://www.facebook.com/Malayalivartha