അറസ്റ്റ് രേഖപ്പെടുത്തിയത് എല്ലാ തെളിവുകളും ശേഖരിച്ച ശേഷം
നടന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് എല്ലാതെളിവുകളും ശേഖരിച്ച ശേഷമാണെന്ന് പൊലീസ് വൃത്തങ്ങള്‍. പ്രധാനപ്രതി സുനില്‍കുമാറും ദിലീപും കൊച്ചിയിലെ എം.ജി റോഡിലെ ഹോട്ടലില്‍ ഗൂഢാലോചന നടത്തിയത് സംബന്ധിച്ച് ശക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ പൊലീസ് സംഘം തീരുമാനിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസുമായും ഡി.ജി.പി ലോക്നാഥ് ബഹറയുമായും അന്വേഷണ സംഘം സംസാരിച്ചിരുന്നു.
നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ അടുത്ത സഹായിയെ ഏല്‍പ്പിച്ചത് സംബന്ധിച്ച് തെളിവുകള്‍ കണ്ടെടുത്തതും അന്വേഷണ സംഘത്തിന് എളുപ്പമായി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച ആദ്യ വിവരം. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തി വിരോധമാണ് ക്വട്ടേഷന്‍ പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ദിലീപും സുനില്‍ കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും നേരത്തെ തന്നെ ലഭിച്ചിരുന്നെങ്കിലും, ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവായത്.
തിങ്കളാഴ്ച രാവിലെ ചില വിവരങ്ങള്‍ ചോദിച്ച് അറിയാനുണ്ടെന്ന് അറിഞ്ഞാണ് ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ വിളിച്ചുവരുത്തിയത്. തെളിവുകള്‍ നിരത്തിയോടെ ദിലീപിന് ഉത്തരം മുട്ടി. ഒടുവില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും ഒരു വിവരവും പുറത്തുവിടരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ നിര്‍ദ്ദേശം ഉണ്ടായിരുന്നു
https://www.facebook.com/Malayalivartha