കൊച്ചിയില്‍ ആക്രമണത്തിനിരയായ സഹോദരിക്കൊപ്പമാണ് 'അമ്മ' നില്‍ക്കുന്നതെന്ന് മമ്മൂട്ടി

കൊച്ചിയില്‍ ആക്രമണത്തിനിരയായ സഹോദരിക്കൊപ്പമാണ് താരസംഘടനയായ അമ്മ നില്‍ക്കുന്നതെന്ന് മമ്മൂട്ടി. അമ്മ നേതൃത്വത്തില്‍ അഴിച്ചുപണി ആലോചിക്കുമെന്നും സംഘടനയുടെ എക്‌സിക്യൂട്ടിവ് യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞു.
അമ്മയുടെ കഴിഞ്ഞ പൊതുയോഗത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. യാദൃശ്ചികമായി നടന്ന സംഭവങ്ങളില്‍ ഖേദിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘടനയിലെ ഓരോ ആളുകളും എത്രക്കാരാണെന്ന് മനസിലാക്കാന്‍ സാധിക്കില്ല.
സിനിമയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംഘടന കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ചാണ് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്.
https://www.facebook.com/Malayalivartha


























