Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ദിലീപ് അറസ്റ്റിലായതോടെ നിലയ്ക്കുന്നത് രണ്ടു വര്‍ഷത്തെ സിനിമകള്‍, വെട്ടിലാകുന്നതോ നിര്‍മ്മാതാക്കളും

11 JULY 2017 03:42 PM IST
മലയാളി വാര്‍ത്ത

പോലീസ് നടത്തിയ രഹസ്യനീക്കങ്ങള്‍ ദിലീപിന്റെ അറസ്റ്റിലേക്കെത്തുമ്പോള്‍ നിലച്ചുപോകുന്നത് വെള്ളിത്തിരയില്‍ എത്തിയിട്ടില്ലാത്ത ഒരുപിടി ചിത്രങ്ങള്‍. 21ന് റിലീസ് ചെയ്യേണ്ടിയിരുന്ന ''രാമലീല'' ഉള്‍പ്പെടെയുള്ള സിനിമകളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്.

ദിലീപിന്റെ പരാതിയിന്മേലല്ല, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിലാണ് അന്വേഷണം ഊന്നുന്നതെന്ന് പോലീസ് വ്യക്തമാക്കിയപ്പോള്‍ത്തന്നെ സിനിമാലോകത്തിന് വരാനിരിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഈ മാസം ആദ്യം റിലീസ് ചെയ്യാനിരുന്നതാണ് രാമലീല. ഇതിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപ് സംശയനിഴലിലാകുന്നത്.

കേസിന്റെ കാര്യങ്ങള്‍ക്കായി ദിലീപ് പോകുകയും പല വട്ടം ഷൂട്ടിങ്ങ് നിര്‍ത്തുകയും ചെയ്തതോടെ നിര്‍മാണം ഇഴഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി നടക്കുമ്പോള്‍ നടന്‍ കേസിന്റെ നൂലാമാലകളില്‍പ്പെട്ട് വലഞ്ഞു. ഇതിനിടെ നേരത്തേ ഏറ്റിരുന്ന പരിപാടിക്കായി ദിലീപ് കാവ്യാ മാധവനോടൊപ്പം അമേരിക്കയില്‍ പോയി.

ദിലീപ് പോലീസിനു നല്‍കിയിരുന്ന പരാതി ഇക്കാലയളവില്‍ പരിഗണിക്കപ്പെടാതെ കിടന്നു. നാദിര്‍ഷയെയും ദിലീപിനെയും ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് കേസ് വീണ്ടും ചൂടുപിടിച്ചത്. 13 മണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍ അപൂര്‍വസംഭവമായി. അന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് മുന്നോട്ടുപോകുമ്പോള്‍ വാര്‍ത്താമാധ്യമങ്ങളില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദിലീപ് ശ്രമിച്ചുകൊണ്ടിരുന്നു. താരങ്ങളുടെ സംഘടനയുടെ മൊത്തം പിന്തുണ തനിക്കാണെന്നു തെളിയിക്കാനും നടനു

കഴിഞ്ഞു.


അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വിവിധ സിനിമകളുടെ കരാറില്‍ നേരത്തേ തന്നെ ഏര്‍പ്പെട്ടിട്ടുള്ള ദിലീപ് അഡ്വാന്‍സ് വാങ്ങിയ ചിത്രങ്ങളുടെ ഭാവി എന്തെന്നു കണ്ടറിയണം. പ്രശസ്ത ക്യാമറമാന്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ''പ്രൊഫസര്‍ ഡിങ്കന്‍'' എന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ദിലീപ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കി ഭാഗങ്ങള്‍ വിദേശത്തു ചിത്രീകരിക്കേണ്ടതാണ്.



പ്രയാഗ മാര്‍ട്ടിന്‍ നായികയായ ''രാമലീല'' ദിലീപിന്

 

വന്‍ പ്രതീക്ഷയുള്ള ചിത്രമാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ത്രില്ലര്‍ ചിത്രമാണിത്. ''കമ്മാരസംഭവം'' ആണ് ദിലീപ് തുടങ്ങിവച്ച മറ്റൊരു ചിത്രം. സൂപ്പര്‍ഹിറ്റ് ചിത്രമായ ''ഈ പറക്കും തളിക''യുടെ രണ്ടാംഭാഗം, ''വാളയാര്‍ പരമശിവം'', ''സദ്ദാം ശിവന്‍'', ''ഞാനാരാ മോന്‍'' തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ''ഇതോ വലിയ കാര്യം'' എന്ന ചിത്രം കാവ്യാ മാധവനോടൊപ്പം അഭിനയിക്കാനുള്ള ചര്‍ച്ചകളും സജീവമാകുന്നതിനിടെയാണ് അറസ്റ്റ്.
ദിലീപ് സിനിമകളെ മുന്നില്‍ക്കണ്ട് നിര്‍മാണത്തിനിറങ്ങിയ ഒരുപിടി നിര്‍മ്മാതാക്കളും ആദ്യ സംരംഭത്തില്‍ ദിലീപിനെ നായകനാക്കാന്‍ ലക്ഷ്യമിട്ട പുതു സംവിധായകരും ഈ അറസ്‌റ്റോടെ വെട്ടിലായി. കോടികളുടെ നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക് ഈ അറസ്‌റ്റോടെ ഉണ്ടാകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (25 minutes ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (43 minutes ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (1 hour ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (1 hour ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (2 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (15 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (18 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (20 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (20 hours ago)

Malayali Vartha Recommends