ദിലീപില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് വേദനയോടെ ജയറാം
യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പിടിയിലായ നടന് ദിലീപിനെതിരെ ജയറാം രംഗത്തെത്തി. ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നും ഇക്കാര്യത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ടെന്നും ജയറാം പറഞ്ഞു.
ആരെക്കാളും അടുപ്പം ദിലീപുമായി തനിക്ക് ഉണ്ടായിരുന്നുവെന്നും, 33 വര്‍ഷംമുമ്പ് കലാഭവന്റെ മുന്നില്‍ നിന്ന് തുടങ്ങിയ ബന്ധമാണ് ദിലീപുമായുള്ളതെന്നും ജയറാം പ്രതികരിച്ചു. അമ്മയില്‍ നേതൃമാറ്റം വേണോയെന്ന ചോദ്യത്തിന് അത് എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നായിരുന്നു ജയറാമിന്റെ മറുപടി.
ദിലീപിനെ സിനിമാലോകത്ത് താരമാക്കുന്നതില്‍ ജയറാമിന് വളരെ വലിയ പങ്കുണ്ടായിരുന്നു. ദിലീപ് തന്നെ പൊതുവേദികളില്‍ ഇത് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്.
ജയറാമിനു പുറമെ ദിലീപിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അമ്മ പ്രസിഡന്റ് ഇന്നസെന്റ്, യുവതാരങ്ങളായ പൃഥിരാജ്, ആസിഫ് അലി, നവ്യാ നായര്‍ എന്നിവര്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha