പ്രതാപ് പോത്തന് ആശുപത്രിയില്‍
നടനും സംവിധായകനുമായ പ്രതാപ് പോത്തനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ ശ്യാമപ്രസാദിന്റെ നിവിന്‍ പോളി ചിത്രം 'ഏയ് ജൂഡി'ന്റെ ചിത്രീകരണത്തിനിടെയാണ് വിദഗ്ധ ചികിത്സക്ക് ചെന്നൈയില്‍ എത്തിച്ചത്.
ചെന്നൈ വടപളനിയിലെ എസ്.ആര്.എം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസില്‍ (സിംസ്) തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കരള്‍ വീക്കമുള്ളതായും സൂചനയുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനകം വാര്‍ഡിലേക്കു മാറ്റുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha