മോഹന്‍ലാലിനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ ആ ദിവസം!

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായിരുന്ന പരിഭ്രമവും ആകാംഷയുമായിരുന്നു മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്നതെന്ന് തമിഴ് നടന്‍ വിശാല്‍. മോഹന്‍ലാലിനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ ആദ്യ ദിവസം നല്ല ടെന്‍ഷനുണ്ടായിരുന്നു. പിന്നെ പിന്നെ അത് സാധാരണ നിലയാലായെന്നും താരം പറഞ്ഞു. അദ്ദേഹത്തെ മുമ്പേ അറിയില്ലായിരുന്നെങ്കില്‍ ഫെയ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നു. മുഖത്ത് നോക്കി ഡയലോഗ് പറയാന്‍ വിറകൊള്ളുമായിരുന്നു. എന്നാല്‍ ഞങ്ങളുടെ സൗഹൃദം എല്ലാ പ്രതിബന്ധങ്ങളെയും നീക്കി.
മുന്നില്‍ നില്‍ക്കുന്ന അഭിനേതാവിന് പെര്‍ഫോം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും സ്‌പെയിസും മോഹന്‍ലാല്‍ നല്‍കും. അത് കൂടെയുള്ള ആര്‍ട്‌സിറ്റുകളെ പ്രചോദിപ്പിക്കും. വേറെ ഏതൊരു നടനാണെങ്കിലും ഒന്ന് ഭയക്കും. എതിരെ നില്‍ക്കുന്നയാള്‍ തന്റെ കഥാപാത്രത്തെ വിഴുങ്ങുമോ..? അയാള്‍ കൂടുതലായി സ്‌കോര്‍ ചെയ്യുന്നുണ്ടോ എന്നൊക്കെ. എന്നാല്‍ മോഹന്‍ലാലിനെ അത്തരം കാര്യങ്ങളൊന്നും ആരെയും അലട്ടുന്നതായി തോന്നിയിട്ടില്ല. പകരം ഒപ്പം നില്‍ക്കുന്നവരുടെ മികവിന് വേണ്ടി അദ്ദേഹം സദാ ശ്രമിച്ചുകൊണ്ടിരിക്കും.
വിശാല്‍ ഇതുവരെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ല. ആ സ്വപ്‌നമാണ് വില്ലനിലൂടെ സഫലമായത്. ഏതൊരു നല്ല മനുഷ്യനിലും വില്ലനുണ്ട്, ഏത് വില്ലനിലും നല്ല മനുഷ്യനുമുണ്ട്. വളരെ ബ്രില്യന്റായ കണ്‍സപ്റ്റാണ്. അതാണ് വില്ലനിലൂടെ പറയുന്നത്. മികച്ച വിഷ്വല്‍ ട്രീറ്റ്‌മെന്റുമായിരിക്കും വില്ലനെന്ന് വിശാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























