സൂപ്പര്‍താര സങ്കല്‍പം ഇല്ലാതാകണമെന്ന് പൃഥ്വിരാജ്

താന്‍ താരസങ്കല്‍പ്പത്തിനെതിരാണെന്ന് പൃഥ്വിരാജ്. സൂപ്പര്‍താരം എന്ന ഇമേജ് സിനിമയില്‍ നിന്ന് ഇല്ലാതാകണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ടതെല്ലാം നായകനായ താരത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് വിശ്വസിക്കുന്നില്ല.
നിര്‍മാതാവ് ഡേറ്റ് വാങ്ങി, ഒരു സംവിധായകനുമൊത്ത് പ്രവര്‍ത്തിക്കാന്‍ സമ്മതിച്ച് കഴിഞ്ഞാല്‍ എല്ലാം എന്റെ ഇഷ്ടത്തിനും സൗകര്യത്തിനും എന്റെ ചുറ്റും കറങ്ങണമെന്ന് ആഗ്രഹിക്കുന്നു. എല്ലാം എന്റെ കാള്‍ ഷീറ്റിനനുസരിച്ച് ചിട്ടപ്പെടുത്തണം. എന്നുള്ള ചിന്തകള്‍ എനിക്കില്ല. സിനിമ ഇങ്ങനെ സൃഷ്ടിക്കപ്പെടേണ്ടതല്ല. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ ഞാന്‍ പോലും എന്റെ സൗകര്യാര്‍ത്ഥം നിര്‍മാതാക്കളെ അഞ്ചും ആറും വര്‍ഷം കാത്തുനിര്‍ത്തിയിട്ടുണ്ട്.
സംവിധായകരെയും നിര്‍മാതാക്കളെയും ഇങ്ങിനെ കാത്തിരുത്തുന്നത് മനപ്പൂര്‍വമല്ല. ഒരാള്‍ സൂപ്പര്‍താരമാണെന്നതിനാല്‍ അയാള്‍ക്ക് ചുറ്റും പ്രോജക്ട് മുഴുവന്‍ കറങ്ങണമെന്ന രീതിയോട് തനിക്ക് യോജിപ്പില്ലെന്നും താരം വ്യക്തമാക്കി.
ഇമേജുകള്‍ പൊളിച്ച് നല്ല സിനിമയ്ക്ക് വേണ്ടി, കഥാപാത്രങ്ങള്‍ക്ക് വേണ്ടിയായിരിക്കണം നടന്‍മാര്‍ നിലകൊള്ളേണ്ടത്. അതുകൊണ്ടാണ് കാവ്യതലൈവന്‍ പോലുള്ള സിനിമകളില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്. ടിയാനില്‍ നായകനോട് ഒപ്പമുള്ള വേഷം ചെയ്തത്. ഇനിയും അത്തരം ശ്രമങ്ങളുണ്ടാകും. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കണം എന്നതാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
എസ്രയിലെ നായകന്‍ യഥാര്‍ത്ഥത്തില്‍ വില്ലനാണ്. സാധാരണ അത്തരം കഥാപാത്രങ്ങളെ അപൂര്‍വ്വമായേ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിക്കൂ. ടെക്‌നിക്കലി വളരെ പെര്‍ഫക്ടായ സിനിമയായിരുന്നു എസ്ര. അത് സിനിമയുടെ വിജയത്തെ ഏറെ സഹായിച്ചു. പുതിയ പുതിയ സംവിധായകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഒപ്പം ജോലി ചെയ്യാന്‍ ഇഷട്മാണെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























