Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളറിയണം

13 AUGUST 2017 09:21 PM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ അവസരം കുറഞ്ഞതിന് പിന്നില്‍ ചിലരുടെ ശ്രമമുണ്ടെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഭാമ. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണം നടത്തി തുടര്‍ച്ചയായി അവസരം മുടക്കാന്‍ ശ്രമിക്കുന്ന ആളെക്കുറിച്ച് ഭാമ വനിതാ വാരികയുടെ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരുന്നത്. ഇത് ആരെന്ന് നടി പറഞ്ഞിരുന്നില്ല. നടന്‍ ദിലീപിനെക്കുറിച്ചാണ് ഭാമയുടെ പ്രതികരണം എന്ന രീതിയില്‍ ചില മാധ്യങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി താരം എത്തിയത്.

എല്ലാവര്‍ക്കും നമസ്‌കാരം,

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്.

പ്രമുഖ വാരികയായ വനിതക്ക് ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. 'പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ'.ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടില്‍ എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ,
ഭാമ

ഭാമയോട് ദിലീപ് വിദേശ ഷോയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്ന് സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സിനിമാ മംഗളത്തിലെ പരമ്പരയില്‍ പെല്ലിശേരി എഴുതിയിരുന്നു. ഇക്കാര്യവും നടി നിഷേധിച്ചിട്ടുണ്ട്. വാരികയുടെ പേരും ലേഖകനെയും പരാമര്‍ശിക്കാതെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി,തനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ അഭ്യര്‍ത്ഥിക്കുന്നു

ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത്, അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നുവെന്ന് ഭാമ പറയുന്നു. 'സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ച് എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാം ഫിക്‌സ് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്‍കി,' ഭാമ പറയുന്നു. പിന്നീടും പല സംവിധായകരും ഇത്തരത്തില്‍ തനിക്കുള്ള അവസരം മുടക്കാനുള്ള ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും വി.എം.വിനു ഒരു പേര് തന്നോട് പറഞ്ഞുവെന്നും പറയുന്നു ഭാമ.



സജി സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ അത്ര കാര്യമാക്കിയില്ല. എനിയ്ക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു. അത് ഒരാളാണോ എന്ന് എനിയ്ക്കറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ 'ശത്രുക്കള്‍' പറഞ്ഞുപരത്തുന്നത്. വീണ്ടും ചില സംവിധായകര്‍ എന്നോടിത് തുറന്നുപറഞ്ഞിട്ടുണ്ട്. കുറച്ചുനാള്‍ മുന്‍പ് വി.എം.വിനു സംവിധാനം ചെയ്ത 'മറുപടി'യില്‍ അഭിനയിച്ചു. ഷൂട്ടിംഗ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുച്ചേട്ടന്‍ പറഞ്ഞു, 'നീ എനിയ്ക്ക് തലവേദനയൊന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങുംമുമ്പ് ഒരാള്‍വിളിച്ച് ആവശ്യപ്പെട്ടിരുന്നു. നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകുമെന്ന്.' ആരാണത് പറഞ്ഞതെന്ന് പറയുമോ എന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം ആളെ പറഞ്ഞു. ആ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരാളായിരുന്നു അത്. ചില ചടങ്ങുകളില്‍വച്ച് കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല.



പ്രതിഫലത്തിന്റെയും ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ആവശ്യമായ സുരക്ഷിതത്വത്തിന്റെയുമൊക്കെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് നില്‍ക്കാത്തതുകൊണ്ടാവാം ചിലര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും പറയുന്നു ഭാമ. 'വളരെ പാവമായി സംസാരിക്കുമ്പോള്‍ അത് ചൂഷണം ചെയ്യാനായി ഒരുപാട് പേരെത്തും. ചെറിയ ബജറ്റേ ഉള്ളുവെന്ന് പറഞ്ഞും പ്രതിഫലം മുഴുവനും തരാതെയുമൊക്കെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എനിക്ക് മധുരമായി സംസാരിക്കാനറിയില്ല..' ഭാമ പറഞ്ഞവസാനിപ്പിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (6 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (47 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (3 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends