വാപ്പച്ചിക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ സമ്മാനം...
മമ്മൂട്ടിക്ക് ദുല്‍ഖര്‍ സല്മാന് നല്കിയ പിറന്നാള്‍ സമ്മാനത്തെ അങ്ങനെ ആര്‍ക്കും മറക്കാനാവില്ല. എന്നെക്കാള്‍ ചെറുപ്പക്കാരനായ എന്റെ വാപ്പച്ചിക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് ഡി ക്യു ഫെയ്സ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ചിത്രം കാണുന്നവര്‍ക്ക് ഇതില്‍ ആര്‍ക്കാണ് പ്രായം കുറവെന്ന സംശയം ജനിക്കുമെന്നുറപ്പ്. അത്രയ്ക്ക് കിടിലന്‍ ഗെറ്റപ്പിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.
1951 സെപ്തംബര്‍ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. മലയാള സിനിമയില്‍ നഗതരംഗത്തിന് തുടക്കമിട്ട എണ്‍പതുകളില്‍ വെള്ളിത്തിരയിലെത്തിയ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.
നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാണ്. മൂന്ന് തവണ ദേശീയ പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടി അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്കാരവും നേടിയിട്ടുണ്ട്. 1998ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
2010 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ ഡോകടറേറ്റ് നല്കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു. 1971 ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം.
https://www.facebook.com/Malayalivartha