ഇനി ഒരു അനിത ഉണ്ടാകരുതെന്ന് സൂര്യ
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ അനിതയുടെ മരണത്തില്‍ ട്വിറ്ററിലൂടെ രോഷമറിയിച്ച് തമിഴ് താരം സൂര്യ. ഇനിയൊരു അനിതയുണ്ടാകരുതെന്ന് പറയുന്ന സൂര്യ, കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി നമുക്ക് കൈകോര്‍ക്കാമെന്നും പറയുന്നു. ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പൊതുപരീക്ഷയായ 'നീറ്റി'നെതിരെ നിയമപോരാട്ടം നടത്തിയത് ഈ 17 വയസുകാരിയായ ദളിത് വിദ്യാര്‍ത്ഥിനിയായിരുന്നു. തമിഴ്നാട് അരിയല്ലൂര്‍ സ്വദേശിയായ അനിത പ്ലസ്ടുവിന് 1200 ല്‍ 1176 മാര്‍ക്ക് വാങ്ങിയിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ മികച്ച സ്കോര്‍ നേടാന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല.
പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടിലെ മെഡിക്കല്‍ പ്രവേശനം. എന്നാല്‍ ദേശീയ പൊതുപ്രവേശന പരീക്ഷ വന്നതോടെ ഇതിനെതിരേ അനിത നിയമപോരാട്ടം തുടങ്ങുകയായിരുന്നു. തമിഴ്നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം.
അനിത ഉള്‍പ്പെടെയുള്ള ഏതാനും വിദ്യാര്‍ത്ഥിനികള്‍ നല്കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇവര്‍ക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും സുപ്രിംകോടതി ഇത് റദ്ദ് ചെയ്യുകയും തമിഴ്നാടിനെ പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് ഉത്തരവിടുകയുമായിരുന്നു. നീറ്റ് സ്കോര്‍ പരിഗണിച്ചു മാത്രമേ മെഡിക്കല്‍ പ്രവേശനം നടത്താവൂ എന്നും തമിഴ്നാടിന് മാത്രമായി ഇളവ് അനുവദിക്കാനാകില്ലെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി.
https://www.facebook.com/Malayalivartha