പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അപമാനിച്ചിട്ടില്ല: ജ്യോതികൃഷ്ണ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാട് തന്നോട് മോശമായി പെരുമായിയെന്ന വാര്‍ത്ത ഒരു ഓണ്‍ലൈന്‍ മീഡിയയുടെ സൃഷ്ടിയാണെന്ന് നടി ജ്യോതികൃഷ്ണ. ജയറാം നായകനായ സര്‍ സി.പിയുടെ സെറ്റില്‍വെച്ച് ഷാജി തന്നോട് അപമര്യാതയായി പെരുമാറിയതിനെ തുടര്‍ന്ന് പരാതി നല്‍കിയെന്നും ഒടുവില്‍ ഫെഫ്ക്കയില്‍ നിന്ന് ഷാജിയെ പുറത്താക്കിയെന്നുമായിരുന്നു വാര്‍ത്ത. ഇതേ തുടര്‍ന്ന് നിര്‍മാതാവായ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ ഉള്‍പ്പെടെ ഷാജിക്കെതിരെ രംഗത്ത് വന്നിരുന്നു. അദ്ദേഹം നിര്‍മിച്ച മൈ ബോസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ ജിത്തുജോസഫിനെയും തന്നെയും തെറ്റിക്കാന്‍ ഷാജി ശ്രമിച്ചെന്നായിരുന്നു ആരോപണം.
അസമയത്ത് ഷാജി ജ്യോതികൃഷ്ണയെ ഫോണ്‍ വിളിച്ച് മോശമായി സംസാരിച്ചെന്നായിരുന്നു വാര്‍ത്ത. സര്‍ സി.പിയിലെ എന്റെ പ്രതിഫലത്തെ സംബന്ധിച്ച് ഷാജിയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ഞാന്‍ അമ്മയിലുള്‍പ്പെടെ അറിയിച്ചിരുന്നു. ആ പരാതിയാണ് തെറ്റിദ്ധരിക്കപ്പെട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വന്ന വാര്‍ത്തകണ്ട് ഞെട്ടിപ്പോയി. ഷാജിയുമായി വിരോധമുള്ള ആരോ ആണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍ . രണ്ട് ദിവസം കഴിയുമ്പോള്‍ എല്ലാം തീരുമെന്ന് കരുതി. എന്നാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുമെന്ന് കണ്ടപ്പോഴാണ് കാര്യങ്ങള് വ്യക്തമാക്കാന്‍ തീരുമാനിച്ചത്.
ഇത് സംബന്ധിച്ച ഫെഫ്ക ഭാരവാഹികളുമായും ജ്യോതികൃഷ്ണ സംസാരിച്ചു. എന്നാല്‍ വാര്‍ത്ത എഴുതിവിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























