ദുല്‍ക്കറിന് 30 ലക്ഷം

ബാഗ്ലൂര്‍ ഡെയ്‌സ് സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം 30 ലക്ഷമാക്കി. 15നും 25നും ഇടയിലായിരുന്നു ദുല്‍ഖര്‍ പ്രതിഫലം വാങ്ങിയിരുന്നത്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ വേഷവും ദുല്‍ഖറിന്റേതാണ്. സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. എന്നാല്‍ തീവ്രം, പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം തുടങ്ങിയ ചിത്രങ്ങള്‍ തിരിച്ചടിയായി. പഴയ സ്ഥാനം തിരിച്ചെടുക്കുകയായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സിലൂടെ.
ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ ടി.പി രാജീവിന്റെ കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ഞാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് . ബാഗ്ലൂര്‍ ഡെയ്‌സ് പോലെ വിക്രമാദിത്യനും ഒരു യങ് മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. ഉണ്ണി മുകുന്ദനും നിവിന്‍ പോളിയുമാണ് മറ്റ് രണ്ട് പ്രധാന കഥപാത്രങ്ങളെ അവതരിപ്പികുന്നത്. ചിത്രത്തില്‍ നിവിനിന് അതിഥി വേഷമാണ്. അതേസമയം സംസാരം ആരോഗ്യത്തിന് ഹാനികരം തമിഴില്‍ മോശമില്ലാതെ പോയതിനാല്‍ തമിഴില്‍ നിന്ന് മറ്റ് അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്.
ഫഹദ് ഫാസിലും നിവിന്‍ പോളിയും 40 ലക്ഷത്തോളമാണ് പ്രതിഫലം വാങ്ങുന്നത്. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവരുടെ പ്രതിഫലം കുറഞ്ഞു. അടുത്തകാലത്ത് ഇവരുടെ ചിത്രങ്ങള്‍ വേണ്ടത്ര വിജയമായിരുന്നില്ല. ജയസൂര്യയ്ക്ക് പുണ്യാളന്‍ അഗര്‍ബത്തീസ് മാത്രമാണ് ഓടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























