രാമലീലയെ അനുകൂലിക്കുന്ന മഞ്ജുവിന് ഭാഗ്യലക്ഷ്മിയുടെ മറുപടി

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയമായ രാമലീലയെ പിന്തുണച്ച് കഴിഞ്ഞ ദിവസം ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ദിലീപിന്റെ സിനിമയെ അനുകൂലിച്ചതിന് മഞ്ജു വാര്യര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. അതിനിടയില്‍ മഞ്ജുവിനെ അനുകൂലിക്കുന്നവരും കുറവല്ല. മഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ്. ഭാഗ്യലക്ഷമി ഫെയ്‌സ് ബുക്കിലൂടെയാണ് മഞ്ജുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
Well said Manju.നിന്റെ ഈ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമര്‍ശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്‌കൊണ്ടാണ്.ഈ പോസ്റ്റില്‍ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകള്‍ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്‌നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കല്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു..
അത് നിന്നെ എതിര്‍ക്കുന്നവരേക്കാള്‍ നിന്നെ വിശ്വസിക്കുന്നവരും സ്‌നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്.ഈ ധൈര്യം എന്നുമുണ്ടാവട്ടെ..
https://www.facebook.com/Malayalivartha


























