അപ്പാനി രവിയുടെ പുതിയ വിശേഷം

2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടിനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ ചിത്രം. മലയാള സിനിമയ്ക്ക് ഒരു പിടി യുവതാരങ്ങളെ സമ്മാനിച്ച സിനിമയാണ് അങ്കമാലി ഡയറീസ്.
ചിത്രത്തിലെ താരങ്ങളെല്ലാവരും സിനിമ ലോകത്ത്ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലനായ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറാണ് അങ്കമാലി ഡയറീസില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിന് ഇപ്പോൾ കൈനിറയെ സിനിമകളാണ്.
മലയാളത്തില്‍ മാത്രമല്ല ശരത് തമിഴ് സിനിമാലോകത്തും അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് നടൻ വിശാലിന്റെ വില്ലനായാണ് ശരത്കുമാർ എത്തുന്നത്. വിശാല്‍ നായകനായി 2005ല്‍ പുറത്തിറങ്ങിയ ശണ്ടക്കോഴി എന്ന ലിംഗുസ്വാമി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ശരത് വിശാലിനൊപ്പം വേഷമിടുന്നത്.
ആദ്യ ഭാഗത്തില്‍ മലയാളി താരം ലാല്‍ ആയിരുന്നു വില്ലന്‍. രണ്ടാം ഭാഗത്തില്‍ ശരത്കുമാറിനാണ് നറുക്ക് വീണിരിക്കുന്നത്. ശാലിന്റെ നിര്‍മാണ കമ്ബനിയായ വിശാല്‍ ഫിലിം ഫാക്ടറി നിര്‍മിക്കുന്ന ചിത്രത്തിൽ കീര്‍ത്തി സുരേഷാണ്നായിക. മീര ജാസ്മിനും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























