പ്രേമം നായികമാര്‍ വീണ്ടും ഒന്നിക്കുന്നു...

ധനുഷ് നായകനായെത്തുന്ന തമിഴ് ചിത്രത്തിലൂടെ പ്രേമം നായികമാര്‍ വീണ്ടും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലൂടെയാണ് സായ് പല്ലവി. അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഇപ്പോള്‍ ഇവര്‍ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികമാരാണ്. നായികമാര്‍ മൂവരും ഒരുമിക്കുകയാണെങ്കിലും നടന്‍ നിവിന്‍ പോളിയല്ല. നായകന്‍ തമിഴിന്റെ സൂപ്പര്‍ താരം ധനുഷ്.
പുതിയ ചിത്രം മാരി 2വിലാണ് പ്രേമം നായികമാരായ സായിപല്ലവിയും മെഡോണയും അനുപമയും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തില്‍ ടൊവിനോയാണ് ധനുഷിന്റെ വില്ലനായെത്തുന്നത്. 2015ല്‍ റിലീസായ മാരിയില്‍ വിജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്.ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ മൂവരും അന്യ ഭാഷകളിലും കത്തി നില്‍ക്കുകയാണ്. മാരി 2 വിന്റെ പുതിയ വിശേഷങ്ങള്‍ സംവിധായകന്‍ ബാലാജി മോഹനാണ് പുറത്തു വിട്ടത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

https://www.facebook.com/Malayalivartha


























