താരങ്ങളേക്കാള്‍ വലുത് സംവിധായകനാണെന്ന് മനസിലാക്കിത്തന്ന മഹാനായ മനുഷ്യനാണ് ഐവി ശശിയെന്ന് ഇന്നസെന്റ്

സംവിധായകന്റെ പേരില്‍ സിനിമ കാണുന്ന സമ്പ്രദായത്തിന് കേരളത്തില്‍ തുടക്കമിട്ടത് ഐവി ശശിയാണെന്ന് നടനും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ്. താരങ്ങളേക്കാള്‍ വലുത് സിനിമയുടെ സംവിധായകനാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കിത്തന്ന മഹാനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹമെന്നും ഇന്നസെന്റ പറഞ്ഞു. ഐവി ശശിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം.
സിനിമയെപ്പറ്റി മാത്രമേ അദ്ദേഹം എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുള്ളു. കലാസംവിധായകന്‍ എന്ന നിലയിലും കഴിവ് തെളിച്ച വ്യക്തിയായിരുന്നു ഐവി ശശിയെന്നും ഇന്നസെന്റ് പറഞ്ഞു.
https://www.facebook.com/Malayalivartha


























