സന്തതസഹചാരിയായ ആ വെളുത്ത ഗോള്‍ഫ് ക്യാപ് മരണത്തിലും
നമ്മുടെ മനസ്സില്‍ ഐ.വി ശശിയെന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ആ തൊപ്പിയാണ്. മലയാളികള്‍ക്ക് അധികം പരിചയമില്ലാതിരുന്ന 'ഗോള്‍ഫ് ക്യാപി'നെ സുപരിതമാക്കിയത് ഐ.വി ശശിയാണ്. സിനിമ ലൊക്കേഷനിലും പൊതുവേദികളിലും എന്തിനേറെ സ്വകാര്യ ചടങ്ങുകളില്‍ പോലും ഈ ക്യാപ് ഇല്ലാതെ ഐ.വി ശശിയെ കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ ക്യാപും. ഇത് ഗോള്‍ഫ് ക്യാപ് ആണെന്ന് ബോധ്യമില്ലാത്തവര് 'ഐ.വി ശശി തൊപ്പി' എന്ന് പേരും നല്കി.
പല സംവിധായകരും പലതരത്തിലുള്ള തൊപ്പികള്‍ അണിഞ്ഞ് ലൊക്കേഷനില്‍ സ്റ്റാര്‍ ആയിട്ടുണ്ടെങ്കിലും ഗോള്‍ഫ് ക്യാപിന് കിട്ടിയ പ്രശസ്തി മറ്റൊന്നിനും ലഭിച്ചിട്ടുമില്ല. സന്തതസഹചാരിയായ ആ വെളുത്ത ഗോള്‍ഫ് ക്യാപ് മരണത്തിലും ഐ.വി ശശിയെ വിട്ടുപിരിഞ്ഞില്ല. ചെന്നൈയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതികദേഹത്തിനൊപ്പവും പതിവായി ധരിക്കുന്ന വെളുത്ത ക്യാപും സ്ഥാനം പിടിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha