ആദ്യത്തെ കൺമണി കുഞ്ഞ് അസിന്റെ വിശേഷങ്ങൾ പങ്കുവച്ച് അമ്മ അസിൻ

നടി അസിൻ അമ്മയായി. ഇന്നലെ രാത്രിയായിരുന്നു അസിനും രാഹുൽ ശർമക്കും ഒരു പെൺകുഞ്ഞ് പിറന്നത്. അസിൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ 10 മാസവും തനിക്കും രാഹുലിനും വളരെ പ്രത്യേകത നിറഞ്ഞ നാളുകളായിരുന്നെന് അസിൻ കുറിച്ചു.
പിന്തുണച്ചവർക്കും അഭ്യുദയകാംഷികൾക്കും നന്ദി പറയാനും താരം മറന്നില്ല. എന്തായാലും അസിൻ വളരെയധികം ആഹ്ലാദത്തിലാണ്. തനിക്ക് പെൺകുഞ്ഞ് ജനിച്ച കാര്യം ആവേശഭരിതയായി അറിയിക്കുകയാണെന്നാണ് അസിൻ പറഞ്ഞത്.
പ്രശസ്ത മലയാളം സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. ശേഷം ഗജിനി എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയ അസിൻ 2016 ജനുവരി 19നാണ് മൈക്രോമാക്സ് കമ്പനിയുടെ സഹസ്ഥാപകൻ രാഹുൽ ശർമയെ വിവാഹം ചെയ്തത്.



https://www.facebook.com/Malayalivartha


























