Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കലാഭവന്‍ മണിയുടെ മരണത്തിലെ നിര്‍ണായക തെളിവുകള്‍ സിബിഐയ്ക്ക് കിട്ടിയെന്ന് സൂചന; എല്ലാം പുറത്തു വരുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍

10 DECEMBER 2017 09:21 AM IST
മലയാളി വാര്‍ത്ത

കലാഭവന്‍ മണിയുടെ മരണം നടന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകമാണോയെന്ന് ഉറപ്പിച്ച് പറയാന്‍ അന്വേഷണ സംഘത്തിനായില്ല. അതേസമയം മണിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി സിബിഐ കണ്ടെത്തിയെന്നും സൂചനയുണ്ട്. പാടിയില്‍ കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ പലതും നടന്നിട്ടുണ്ട്. എന്നാല്‍ ആസൂത്രിതമമായ തെളിവ് നശീകരണം നടന്നതു കൊണ്ട് തന്നെ മരണ കാരണം കൊലപാതകമാണെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. അതിനിടെ കലാഭവന്‍ മണിയുടെ മരണത്തിന് കാരണം ഡോക്ടര്‍ നല്‍കിയ സഡേഷനെന്ന് താന്‍ ആരോപിച്ചെന്ന വാര്‍ത്ത കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നിഷേധിച്ചു.

ഒരു സ്വകാര്യ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി. ഇത് ശരിയായ വാര്‍ത്തയല്ല. സിബിഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതല്‍ യാതൊരു പത്രമാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയായിലൂടെയുള്ള ഇത്തരം പരാമര്‍ശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല. ദയവായി ഇത് ഒരു അറിയിപ്പായി കരുതണം. സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ലരാമകൃഷ്ണന്‍ പറയുന്നു.

ഡോക്ടറെ കുറ്റപ്പെടുത്തി രാമകൃഷ്ണന്‍ വെളിപ്പെടുത്തല്‍ നടത്തിയെന്നായിരുന്നു പുറത്തുവന്ന സൂചന. കരള്‍ രോഗമുള്ള ഒരാള്‍ക്ക് ആന്റി ബയോട്ടിക് പോലും നല്‍കാന്‍ പാടില്ലാത്തതാണ്. അത് ഡോക്ടര്‍ സുമേഷിന് വളരെ വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും തന്റെ ചേട്ടന് സഡേഷന്‍ നല്‍കുകയായിരുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിച്ചെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത. മണിയുടെ മരണത്തില്‍ തെളിവെടുപ്പും മൊഴിയെടുപ്പും സിബിഐ നടത്തുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പലര്‍ക്കും മരണത്തില്‍ പങ്കുള്ളതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രാമകൃഷ്ണന്റേതായി വന്ന വാക്കുകള്‍ ചര്‍ച്ചയായത്. എന്നാല്‍ ഇത് രാമകൃഷ്ണന്‍ നിഷേധിക്കുകയാണ്. അതിനിടെ കേസില്‍ സിബിഐയ്ക്ക് ചില വ്യക്തമായ സൂചനകള്‍ സിബിഐയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്.

പാഡിയില്‍ വച്ച് തന്റെ ചേട്ടന് സഡേഷന്‍ കൊടുത്തതും തുടര്‍ന്ന് ആരോടും പറയാതെ അമൃതയില്‍ എത്തിച്ചതും തന്നോടോ കുടുംബത്തിലെ ആരോടും ചോദിക്കാതെ ചേട്ടന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയതും എല്ലാം ഡോ.സുമേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു. ഇതെല്ലാം ആസൂത്രിതമായിരുന്നുവെന്ന് സംശയിക്കുന്നുവെന്നും രാമകൃഷ്ണന്‍ ആരോപിച്ചുവെന്നായിരുന്നു തെറ്റായ വാര്‍ത്ത. പാഡിയില്‍ ഒരു നാലുകെട്ട് പണിയാന്‍ മണിക്ക് പ്ലാന്‍ ഉണ്ടായിരുന്നു. അതിന്റെ പ്രാരംഭ ഘട്ടമെന്ന തരത്തില്‍ കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. ഇതിനിടെ, മുന്‍പ് കടമായി വാങ്ങിയിരുന്ന പണം മണി തിരിച്ചു ചോദിച്ചതാകാം ചേട്ടന്റെ മരണ കാരണമെന്ന വിലയിരുത്തലാണ് വാര്‍ത്തയിലുണ്ടായിരുന്നത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകള്‍ സഹിതം മൂന്ന് ഊമ കത്തുകള്‍ തനിക്ക് ലഭിച്ചതായി രാമകൃഷ്ണന് ലഭിച്ചിരുന്നു. മണി സാമ്പത്തികമായി സഹായിച്ച പലരുമാണ് കൊലയ്ക്ക് പിന്നില്‍ എന്ന സംശയം ബലപ്പെടുന്ന തരത്തിലുള്ളതായിരുന്നു ഈ കത്തുകള്‍. ഇതേ കുറിച്ച് കേരളാ പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ സിബിഐ ഇവയെ കാര്യമായെടുത്തുവെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (16 minutes ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (22 minutes ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (28 minutes ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (32 minutes ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (38 minutes ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (43 minutes ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (52 minutes ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (53 minutes ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (1 hour ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (1 hour ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (1 hour ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (1 hour ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (1 hour ago)

Malayali Vartha Recommends