അമ്മയെന്ന നിലയില്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് ശ്വേതാമേനോന്
കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോള്‍ അമ്മയെന്ന നിലയില്‍ തനിക്ക് നല്ല പേടിയുണ്ടെന്ന് ശ്വേതാമേനോന്. മുറ്റത്തെ കിണറിനടുത്തേക്കു കുഞ്ഞ് എത്താതിരിക്കാന്‍ നോക്കാം. അതിനേക്കാള്‍ ഭയം ആളുകളെയാണ്. നമുക്ക് നിയമത്തെ പേടിയില്ല. നിയമം ശക്തമാണോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്ത് ചെയ്ത് അകത്തുപോയാലും ആറ് മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് പുറത്ത് വരുമെന്ന ബോധം ഓരോ കുറ്റവാളിയുടെയും ധൈര്യമാണ്- ശ്വേത പറഞ്ഞു.
വിദേശങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമം ശക്തമാണ്. നമ്മുടെ സ്കൂളുകളിലൊക്കെ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിപ്പിക്കണം. ഞാന്‍ പഠിക്കുമ്പോഴൊക്കെ സ്പോര്‍ട്സ് നിര്‍ബന്ധമായിരുന്നു. ഇന്ന് കുട്ടികള്‍ ഇന്റര്‍നെറ്റ് മുന്നിലാണ്. ഇന്ന് സ്പോര്‍ട്സില്ല, കലയില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിച്ച്, എക്സ്ട്രാ ട്യൂഷനും കഴിഞ്ഞ് വീട്ടില്‍ തളര്ന്നെത്തുകയാണ് കുട്ടികള്‍. പെണ്‍കുട്ടികള്‍ വീട്ടില്‍ പോലും സുരക്ഷിതരല്ല. സ്ത്രീകളുടെ വസ്ത്രധാരണവും പീഡനവും തമ്മില്‍ ബന്ധമില്ല. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തുള്ള പൂവാല ശല്യം ഇന്നും കേരളത്തിലുണ്ട്.
ഞാന്‍ പൂനെയില്‍ നിന്നാണ് നാട്ടില്‍ വന്നത്. മിനി സ്കേട്ടും ടിഷേര്ട്ടുമായിരുന്നു വേഷം. മലയാളം ശരിക്ക് അറിയാതിരുന്നത് കൊണ്ട് ആണ്‍കുട്ടികളുടെ കൂവലല്ലാതെ വേറൊന്നും മനസിലായിരുന്നില്ല, എന്നാല്‍ അവരുടെ മുഖഭാവത്തില്‍ നിന്ന് പറയുന്നത് അശ്ലീലമാണെന്ന് അറിയാമായിരുന്നു. ഇന്നും ഇത് തുടരുന്നു. നമ്മുടെ ചിന്താഗതിയില്‍ മാറ്റം വരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha