Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

ലേഡി സൂപ്പര്‍ സ്റ്റാറിന്റെ താരജീവിതത്തിന് തിരശീല വീണത് ആഘോഷങ്ങളോടെ... ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമാകാതെ തിരിച്ച് വരാൻ പറ്റാത്ത ലോകത്തേയ്ക്ക് താരത്തിന്റെ മടക്കം...

25 FEBRUARY 2018 12:10 PM IST
മലയാളി വാര്‍ത്ത

തമിഴും മലയാളവും കടന്ന് ബോളിവുഡില്‍ എത്തി ലോകത്തിന്റെ ശ്രദ്ധ നേടിയ താരമായിരുന്നു ശ്രീദേവി. അസാധാരണ അഭിനയ മികവു കൊണ്ട് 300-ലധികം സിനിമകളിലൂടെ നടിയുടെ അപ്രതീക്ഷിത വേര്‍പാട്. രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകള്‍ ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി, തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായാണ് വെള്ളിത്തിരയില്‍ ഹരിശ്രീ കുറിച്ചത്. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമായി സിനിമകള്‍ ചെയ്തു.

1971 ല്‍ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി. 1975 ല്‍ ജൂലിയില്‍ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിന്റെ അകത്തളത്തിലേക്കു ചുവടു വച്ചത്. 78 ല്‍ സോള്‍വ സാവന്‍ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ല്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്‌വാലയാണ് ഹിന്ദിയില്‍ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്.

പിന്നെ ഹിറ്റുകളുടെ നീളന്‍ പരമ്പര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി വച്ചുനീട്ടിയാണ് ബോളിവുഡ് ശ്രീദേവിയെ താരറാണിയായി വാഴിച്ചത്. ഹിന്ദിയില്‍ തിരക്കേറിയ താരമായപ്പോഴും അവര്‍ മലയാള സിനിമയോടുള്ള ഇഷ്ടം മനസ്സില്‍ ചേര്‍ത്തുവച്ചിരുന്നു. ഒരുപാടു സിനിമകളില്‍ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനില്‍ കപൂറിന്റെ സഹോദരനും ചലച്ചിത്രനിര്‍മാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ല്‍, അനില്‍കപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവര്‍ സിനിമ വിടുകയും ചെയ്തു.

പിന്നീട്, 2012 ല്‍ ഇംഗ്ലീഷ് വിംങ്ഗ്ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ല്‍ റീലീസിനൊരുങ്ങുന്ന സീറോ എന്ന സിനിമ അവസാനത്തേതായി. മകള്‍ ജാഹ്‌നവിയുടെ സിനിമാപ്രവേശമായിരുന്നു ശ്രീദേവിയുടെ വലിയ സ്വപ്നം. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാഹ്‌നവി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണ് താരങ്ങളുടെ രാജ്ഞി ജീവിതത്തിന്റെ തിരശ്ശീലയൊഴിയുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, വടകര സ്വദേശിയായ യുവാവ് ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (1 hour ago)

ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമായി.... പാലക്കാട് - പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു  (1 hour ago)

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്, ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു    (2 hours ago)

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടം... രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു  (4 hours ago)

ആറ്റുകാൽ പൊങ്കാല..... നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്  (4 hours ago)

പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,... പ്രതിക്ക് 18 വർഷം കഠിന തടവ്  (4 hours ago)

സഹപ്രവർത്തകരുടെ പിന്തുണ, രോഗശാന്തി! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം!  (5 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 560 രൂപയുടെ കുറവ്  (5 hours ago)

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്  (5 hours ago)

മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു  (5 hours ago)

അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം  (6 hours ago)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്  (6 hours ago)

Malayali Vartha Recommends