Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയുടെ മരണത്തിൽ തകർന്നുപോയ ജാന്‍വിയെ ആശ്വസിപ്പിക്കാൻ ഓടിയെത്തിയത് കരണ്‍ ജോഹര്‍

26 FEBRUARY 2018 02:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറും സ്വപ്‍ന സുന്ദരിയുമൊക്കെയായ ശ്രീദേവി വിടവാങ്ങുന്നത് വലിയൊരു ആഗ്രഹം ബാക്കിയാക്കിയിട്ടാണ്. മകള്‍ ജാഹ്‍നവി നായികയാകുന്നത് കാണാന്‍ നില്‍ക്കാതെയാണ് ശ്രീദേവി വിടവാങ്ങിയിരിക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിനും ഇളയ മകള്‍ ഖുഷിക്കുമൊപ്പം വിദേശത്ത് ആയിരിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ ജീവിതം അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത്.

അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം അടക്കാനാകാതെ ജാന്‍വി. മാതാവ് വിദേശത്ത് മരണത്തിന് കീഴടങ്ങുമ്ബോള്‍ തന്റെ സിനിമാ പ്രവേശവുമായി ബന്ധപ്പെട്ട സിനിമയുടെ ജോലികളിലായിരുന്നു ജാന്‍വി. യുഎഇ യില്‍ കുടുംബം മുഴുവന്‍ വിവാഹചടങ്ങിനായി പോയപ്പോള്‍ മാതാവ് തിരിച്ചുവരുന്നതും കാത്ത് മുംബൈയില്‍ തനിച്ചായിരുന്നു ജാന്‍വി. എന്നാല്‍ തേടിയെത്തിയതാകട്ടെ ഒരിക്കലും താങ്ങാന്‍ കഴിയാത്ത വാര്‍ത്തയും.

മുംബൈയില്‍ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത എത്തുമ്ബോള്‍ ഇവരുടെ വീട്ടില്‍ ജാന്‍വി തനിച്ചായിരുന്നു. അങ്ങ് ദൂരെ മറ്റൊരു രാജ്യത്ത് നടന്ന മാതാവിന്റെ വേര്‍പാടിന്റെ വിവരമറിഞ്ഞ് ദുഖം താങ്ങാനാകുമായിരുന്നില്ല. ആദ്യ സിനിമയുടെ തിരക്ക് മൂലമാണ് യുഎഇ യില്‍ കുടുംബം വിവാഹാഘോഷത്തിന് പോയപ്പോള്‍ ജാന്‍വി കൂടെ പോകാതിരുന്നത്. 'ധഡക്' എന്ന സിനിമയിലൂടെ ബോളിവുഡിലെ അരങ്ങേറ്റത്തിന്റെ ഭാഗമായിട്ടാണ് കുടുംബത്തിനൊപ്പമുള്ള സമയം ജാന്‍വി ഒഴിവാക്കിയത്. കുടുംബാംഗങ്ങള്‍ ദുബായില്‍ ആയിരിക്കുമ്ബോള്‍ ജാന്‍വി മുംബൈയിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും തനിച്ചായിരുന്നു. ഒറ്റയ്ക്കായി പോയ ജാന്‍വിയെ നോക്കാന്‍ ഓടിയെത്തിയത് കരണ്‍ജോഹറായിരുന്നു.

വിവരം അറിഞ്ഞ ഉടന്‍ കരണ്‍ ലോഖണ്‍ഡ്വാലയിലെ വീട്ടില്‍ എത്തിച്ചേരുകയും ജാന്‍വിയെ ജുഹുവിലുള്ള അനില്‍കപൂറിന്റെ ബംഗ്ളാവിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇവര്‍ക്കൊപ്പം ജാന്‍വിയുടെ മാനേജരും കൂട്ടുകാരി രേഷ്മാഷെട്ടിയും ഉണ്ടായിരുന്നു. ഈ സമയത്ത് പിതൃസഹോദരനും ബോളിവുഡ് താരവുമായ അനില്‍കപൂര്‍ 'ഏക് ലഡ്കി കോ ദേഖാ തൂ ഏസാ ലഗാ'സിനിമയുമായി ബന്ധപ്പെട്ട് ഛണ്ഡീഗഡിലായിരുന്നു.

മുംബൈയില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം ഉടന്‍ തന്നെ ജുഹു ബംഗ്ളാവില്‍ എത്തിച്ചേര്‍ന്നു. ദു:ഖാന്തരീക്ഷത്തിലേക്ക് മാറിയ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആദ്യമെത്തിയത് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, നടി റാണി മുഖര്‍ജി, നടന്മാരായ അനുപം ഖേര്‍, അന്നുകപൂര്‍ എന്നിവരാണ്. ദുബായിലെ ആശുപത്രിയില്‍ ശ്രീദേവിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടിയിലേക്ക് നീങ്ങുമ്ബോള്‍ ഭര്‍ത്താവ് ബോണികപൂറും സഹോദരന്‍ സഞ്ജയ് കപൂറും ഭൗതീകശരീരം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നടപടികളിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends