Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ശ്രീദേവിയുടെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ ഭർത്താവ് ബോണി കപൂർ; പാസ്പോർട്ട് പിടിച്ചെടുത്തു, അന്വേഷണം കഴിയുന്നതുവരെ ദുബായ് വിടരുതെന്ന് പോലീസിന്റെ കർശന നിർദ്ദേശം! സർപ്രൈസ് ഡിന്നറിന് പിന്നിലെ ചുരുളഴിക്കാൻ ദുബായ് പോലീസ്

27 FEBRUARY 2018 01:08 PM IST
മലയാളി വാര്‍ത്ത

നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇതു എങ്ങനെ സംഭവിച്ചതാണെന്ന് വ്യക്തമായി അറിയില്ലെന്നും അതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബര്‍ദുബായ് പോലീസ്. മുറിവ് ബാത്ത്ടബ്ബിലേക്ക് ഉള്ള വീഴ്ചയില്‍ ഉണ്ടായതാണോയെന്നും പരിശോധിക്കുന്നുണ്ട്. വീഴ്ചയിലുണ്ടായതാണെന്നു തെളിഞ്ഞാല്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടക്കാതെ മൃതദേഹം ഇന്ത്യയിലേക്ക് വിട്ടുനല്‍കാമെന്നാണ് ദുബായ് പോലീസിന്റെ നിലപാട്. ഇതോടെ മൃതദേഹം ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

ഇതിനിടെ, ശ്രീദേവിയെ മരിച്ച നിലയില്‍ ഹോട്ടലിലെ ബാത്ത്റൂമില്‍ ആദ്യം കണ്ടെത്തിയ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ദുബായി പൊലീസ് പിടിച്ചെടുത്തതായും അന്വേഷണം പൂര്‍ത്തിയാകും വരും ദുബായില്‍ തങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും വാര്‍ത്തകളുണ്ട്. ആദ്യഘട്ടം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബന്ധുവും ബോളിവുഡ് നടനുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിനിടെ ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വന്ന വിവരം. വിവാഹാഘോഷത്തിനിടെ നെഞ്ചുവേദന വന്ന ശ്രീദേവി കുഴഞ്ഞുവീണെന്നും ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചുവെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത.

എന്നാല്‍ റാസല്‍ഖൈമയിലെ ചടങ്ങിന് ശേഷം ദുബായില്‍ ജുമൈറ ടവേഴ്സ് ഹോട്ടലില്‍ എത്തിയതിന് പിന്നാലെ താമസിച്ചിരുന്ന 2201 നമ്ബര്‍ സ്യൂട്ടിലെ ബാത്ത് റൂമിലെ ബാത്ത് ടബ്ബില്‍ കുഴഞ്ഞുവീണ് മരണം സംഭവിച്ചുവെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം നടന്നിരുന്നുവെന്നും ഇതിനാല്‍ ഫോറന്‍സിക് പരിശോധനയടക്കമുള്ള നടപടികള്‍ക്കായി മൃതദേഹം മാറ്റുകയായിരുന്നുവെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന വിവരം.

അതേസമയം, ബാത്ത്റുമില്‍ കുഴഞ്ഞുവീണല്ല മരണമെന്നും ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിച്ചാണ് മരണം സംഭവിച്ചതെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതിനാല്‍ മദ്യപിച്ചതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ് മുങ്ങിമരണം സംഭവിച്ചുവെന്നാണ് നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇതേതുടര്‍ന്ന് ദുബായി പൊലീസ് വിദഗ്ധ അന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം തന്നെ മൃതദേഹം മുംബൈയിലെത്തിക്കാന്‍ റിലയന്‍സ് ഉടമയും കുടുംബസുഹൃത്തുമായ അനില്‍ അംബാനിയുടെ സ്വകാര്യജറ്റ് വിമാനം ദുബായിലെത്തിയെങ്കിലും നടപടി ക്രമങ്ങല്‍ വൈകിയതിനാല്‍ മൃതദേഹം കൊണ്ടുവരാനായിരുന്നില്ല. ഇതിന് പിന്നാലെ ഫോറന്‍സിക് ഫലത്തില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞതോടെ നടപടികള്‍ വീണ്ടും വൈകുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയും നാട്ടിലേക്ക് മൃതദേഹം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് തലയില്‍ മുറിവ് ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം വന്നതും ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ ദുബായി പൊലീസ് തീരുമാനിച്ചതും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെടുന്നുണ്ടെങ്കിലും ശ്രീദേവിയുടെ മൃതദേഹം ഇന്നും നാട്ടിലേക്ക് കൊണ്ടുവരാനാകുമോ എന്ന കാര്യത്തില്‍ സംശയമുയരുന്നത്.

ഇതിനിടെ, മുങ്ങിമരണമാണന്ന് വ്യക്തമാകുകയും തലയില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ മരണസമയത്ത് ഹോട്ടല്‍ മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും ചലചിത്രനിര്‍മാതാവുമായ ബോണി കപൂറിനെ വിശദമായി ചോദ്യം ചെയ്യാന്‍ ദുബായി പൊലീസ് ഒരുങ്ങുകയാണെന്ന് സൂചനകളുണ്ട്.

മോഹിത് മാര്‍വയുടെ വിവാഹചടങ്ങിന് ശേഷം മുംബൈയിലേക്ക് മകള്‍ ഖുശിക്കൊപ്പം മടങ്ങിയ ബോണി കപൂര്‍ ദുബായില്‍ തങ്ങുന്ന ഭാര്യ ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കാനായി വീണ്ടും ദുബായിലേക്ക് പോകുകയും ഇവിടെ ഒരു ഹോട്ടലില്‍ ഡിന്നറിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ നേരത്തെ തങ്ങിയിരുന്ന ഹോട്ടലില്‍ നിന്ന് ജുമൈറ ടവേഴ്സ് ഹോട്ടലിലേക്ക് ശ്രീദേവി മാറിയിരുന്നു. ഇവിടെ ബോണി കപൂര്‍ എത്തിയിരുന്നു.

ഇവിടെ നിന്ന് ഡിന്നറിന് പോകാനായി ഒരുങ്ങുന്നതിനെ ബാത്ത് റൂമില്‍ കയറിയ ശ്രീദേവി ഇറങ്ങാന്‍ വൈകിയതിനെ തുടര്‍ന്ന് ബോണി കപൂര്‍ നോക്കുമ്ബോള്‍ ബാത്ത് ടബ്ബില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ശ്രീദേവിയെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചുവെന്നുമാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബോണി കപൂര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. ഈ വിവരങ്ങള്‍ പൊലീസ് പുര്‍ണമായും വിശ്വസിച്ചിട്ടില്ല.

നാട്ടിലേക്ക് പോയ ബോണി കപൂറിന്റെ ഈ 'ഈ സര്‍പ്രൈസ് ഡിന്നറി'നു വേണ്ടിയുള്ള പെട്ടെന്നുള്ള മടങ്ങി വരവും ഏറെ സുരക്ഷാ സംവിധാനങ്ങളുള്ള ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവി മുങ്ങിമരിച്ചതുമാണ് പൊലീസിനെ വിദഗ്ധ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നത്. 16 മണിക്കൂറോളം ബോണി കപൂറിനെ ചോദ്യം ചെയ്തിന് ശേഷമാണ് പാസ്പോര്‍ട്ട് കണ്ടുകെട്ടാനും യാത്രാവിലക്കിനും പൊലീസ് തീരുമാനിച്ചത്. ഹോട്ടലിലെ ജീവനക്കാരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

ശ്രീദേവിയുടെ ഫോണ്‍കോള്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവി ഇന്ത്യയില്‍ എന്തു ചികിത്സകളും ശസ്ത്രക്രിയകളുമാണ് നടത്തിയിരുന്നതെന്നും എന്തു മരുന്നാണ് കഴിച്ചിരുന്നതെന്നുമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്. ഈ ചികിത്സകളോ മരുന്നുകളോ മരണകാരണമായോ എന്നാണ് പരിശോധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (2 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (4 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (5 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (5 hours ago)

Malayali Vartha Recommends