Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെ മുഖം മെലിഞ്ഞിരുന്നു... കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ! നടിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷ്‌റഫ് ഇക്ക പറയുന്നു...

28 FEBRUARY 2018 11:36 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച ബോളിവുഡിന്‍റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ലോഖണ്ഡ്വാല ഗ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ എത്തിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനം. ക്ലബിനുള്ളിലെ ഹാളിനകത്താണ്​ പൊതുദര്‍ശനത്തിന്​ വെച്ചിരിക്കുന്നത്. ക്ലബിനു പുറത്ത്​ വന്‍സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിന്‍റെ മുന്നില്‍ വലിയൊരു നിര ഇതിനകം തന്നെ നിരന്നുകഴിഞ്ഞു. ബോളിവുഡിനൊപ്പം വിദേശികളും ശ്രീദേവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.

ശ്രീദേവിയുടേത് മുങ്ങിമരണമാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ ശ്രീദേവി മരിച്ചതായുള്ള വിവരം പുറത്ത് വന്നതിന് ശേഷം യുഎഇയിലെ ആരാധകര്‍ മോര്‍ച്ചറിക്ക് സമീപത്തേക്ക് ഒഴുകുകയായിരുന്നു. എന്നാല്‍ പ്രിയനടിയുടെ മുഖം ഒരു നോക്ക് കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതേസമയം ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് സാമൂഹികപ്രവര്‍ത്തകനും മലയാളിയുമായ അഷ്‌റഫ് താമരശേരിയ്ക്കാണ്.

മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷ്‌റഫ് താമരശേരി. അതേസമയം, ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്നുകാണിച്ച് കത്തുനല്‍കിയത്. മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം പൂര്‍ത്തിയായതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നതായി പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു.

സമാധാനത്തോടെ ഉറങ്ങുകയാണെന്നാണ് തനിക്ക് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍ തോന്നിയതെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ. സിനിമകളിലും ഫോട്ടോകളിലും കണ്ടതിനേക്കാള്‍ ശ്രീദേവിയുടെ മുഖം മെലിഞ്ഞിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിന്റെ ബന്ധു സൗരഭ് മല്‍ഹോത്രയാണ് ബന്ധുവായി എല്ലായിടത്തും എത്തിയിരുന്നത്. എന്നാല്‍, യു.എ.ഇ.യിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതുകാരണം ദുബായിലെ പൊതുപ്രവര്‍ത്തകര്‍ അഷ്‌റഫ് തന്നെയായിരുന്നു എംബാമിങ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാസര്‍ വാടാനപ്പള്ളി, നാസര്‍ നന്തി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends