Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

സൗന്ദര്യം നിലനിർത്താൻ പാടുപെട്ട്... നടിമാരും പ്ലാസ്റ്റിക്ക് സർജറിയും

03 MARCH 2018 12:09 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യം നിലനിര്‍ത്താന്‍ സിനിമാ താരങ്ങള്‍ പലമാര്‍ഗങ്ങളും തേടാറുണ്ട്. ചിലപ്പോള്‍ സൗന്ദര്യ ശസ്ത്രക്രിയയും നടത്താറുണ്ട്. അങ്ങനെ മാറ്റം വരുത്തിയ നിരവധി നടിമാര്‍ നമുക്കിടയിലുണ്ട്. സിനിമാ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ശരീരത്തിലെ ഓരോ അവയവങ്ങളെയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കുന്നു. മൂക്ക്, ചുണ്ട്, നിറം എന്നിവയാണ് സിനിമാ താരങ്ങളുടെ കറക്ഷന്‍ മേഖല.

ഒട്ടുമിക്ക താരങ്ങളും ശസ്ത്രക്രിയകളും കുത്തിവയ്പുകളും എടുക്കുന്നത് പതിവാണ്. ബോളിവുഡിലാണ് ഇതേറെയും. ഒരിക്കല്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ ഇത്തരം രീതികള്‍ക്ക് അഡിക്ട് ആകുന്നതാണ് പതിവ്. പയ്യെപ്പയ്യെ പ്രായം പിടിച്ചുകെട്ടാന്‍ എളുപ്പവഴിയായി വിദേശത്തുപോയി ശസ്ത്രക്രിയകള്‍ക്കു വിധേയരാകുന്നതു ശീലമാക്കും. സ്‌കിന്‍ ഗ്രാഫ്റ്റിങ് പോലുള്ള കടന്ന കൈകളും തൂങ്ങിയ ചര്‍മം ലിഫ്റ്റ് ചെയ്യുന്നതിനുള്ള ശസ്ത്രക്രിയകളിലും ഇവർ കടക്കാറുണ്ട്.

മുഖത്തിന്റെ ഓവല്‍ ഷെയ്പ് നിലനിര്‍ത്താന്‍ താടിയുടെ മസിലുകളില്‍ ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍ കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. തമിഴിലേക്കും തെലുങ്കിലേക്കും ഒക്കെ ചേക്കേറിയ നമ്മുടെ നടിമാര്‍ പലരും ഇത്തരം ചികില്‍സകള്‍ക്കു വിധേയരായാണ് മറുനാട്ടില്‍ സ്റ്റാര്‍ വാല്യു കണ്ടെത്തിയത്.

ചുണ്ടുകളുടെ ആകൃതി, തുടിപ്പ് എന്നിവയും പ്രധാനമാണ്. ഫുള്ളര്‍ ലിപ്‌സ് ആക്കുക എന്നാണിതിന് പറയുക. കീഴ്ചുണ്ടിന്റെ തുടിപ്പ് ഫില്ലര്‍ ഇന്‍ജെക്ഷന്‍ ഉപയോഗിച്ച് വര്‍ധിപ്പിക്കും. അനുഷ്‌ക ശര്‍മയൊക്കെ ചെയ്തതു പോലെ ചുണ്ടുകളുടെ ആകൃതി മാറ്റുന്ന ശസ്ത്രക്രിയ ചെയ്യുന്നവരും കുറവല്ല. വട്ടച്ചുണ്ടുകള്‍ ഒഴിവാക്കി ലിപ്‌ലൈനിനു നീളം കൂട്ടിയവരും മലയാളത്തില്‍നിന്നു മറുനാട്ടിലേക്കു ചേക്കേറിയവര്‍ക്ക് ഇടയിലുണ്ട്.

സ്‌മൈല്‍ കറക്ഷനാണ് അധികം പേരും സാധാരണയായി ചെയ്യുന്ന ഒരു കാര്യം. മോണ കാണുന്ന രീതിയില്‍ ചിരിക്കുന്ന ‘ഗമ്മി സ്‌മൈല്‍’ ഒഴിവാക്കുന്നു. കജോലിനെപ്പോലെ ഗമ്മി സ്‌മൈല്‍ മുഖമുദ്രയാക്കിയവര്‍ ഇന്ത്യന്‍ സിനിമയില്‍ വെന്നിക്കൊടി പാറിച്ചപ്പോഴും മോണ കാട്ടിച്ചിരിക്ക് മാര്‍ക്കറ്റുണ്ടായില്ല. ബോട്ടോക്‌സ് ഇന്‍ജെക്ഷന്‍ വഴി കോസ്മറ്റോളജിസ്റ്റുകളും മോണയുടെയും പല്ലിന്റെയും ആകൃതി മാറ്റുക വഴി ഡെന്റിസ്റ്റുകളും സ്‌മൈല്‍ കറക്ഷന്‍ നടത്താറുണ്ട്. പല്ലുകളുടെ അലൈന്‍മെന്റും സ്‌പേസിങ്ങും തിരുത്തുക, ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുമ്പോള്‍ മേല്‍നിരപ്പല്ലുകളുടെ പൊന്തലും താഴ്‌നിരയുമായുള്ള അകലവും കൃത്യമാക്കുക എന്നിവയും സ്‌മൈല്‍ കറക്ഷനില്‍പ്പെടും.

കണ്ണില്‍ക്കണ്ട ക്രീമൊക്കെ വാരിത്തേച്ച് വെളുക്കാന്‍ ശ്രമിക്കുന്നത് സാധാരണക്കാർ മാത്രമാണ്. താരങ്ങള്‍ക്ക് അതിനും ശാസ്ത്രീയ വഴികളുണ്ട്, ഗ്ലൂട്ടാത്തിയോണ്‍ ഇന്‍ജെക്ഷനാണ് പ്രധാനം. ഇത് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ എടുക്കേണ്ടി വരും. ഇതിനു പുറമേ ടാബ്‌ലെറ്റുകള്‍ ദിവസേന കഴിക്കാനും കൊടുക്കും. മെലാനിന്‍ കണ്ടന്റ് ബാലന്‍സ് ചെയ്യുകയാണ് ഇതിനു പിന്നിലെ ശാസ്ത്രം. ഈ ചികില്‍സാരീതി പരീക്ഷിക്കാത്ത അധികം താരങ്ങളില്ല .

പുരികം വിടവുകളില്ലാതെ കൃത്യമായ ഷെയ്പില്‍ നിലനിര്‍ത്തുന്നതിനുള്ള സ്ഥിരം രീതികളുണ്ട്. വില്ലു പോലെ വളഞ്ഞ പുരികമാണ് സുന്ദരികള്‍ക്ക് വേണ്ടത് എന്ന സങ്കല്‍പമാണ് കൂടുതല്‍പേരും പിന്തുടരുന്നത്. കണ്ണുകളുടെ ഭംഗി ഹൈലൈറ്റ് ചെയ്യാന്‍ മേക്കപ്പിനാകുമെങ്കിലും കണ്‍തടങ്ങളിലെ വീക്കവും കറുപ്പും ഒഴിവാക്കാന്‍ കോസ്മറ്റോളജിസ്റ്റ് തന്നെ ശരണം. കണ്‍പോളകള്‍ക്ക് വീതി കൂടിയ പ്രതീതി ഉണ്ടാക്കാനും ഇവര്‍ക്ക് കഴിയും.

തൂങ്ങിയ ചര്‍മം മുറുക്കിയെടുക്കുന്ന ടൈറ്റനിങ് ശസ്ത്രക്രിയയ്ക്കു വിദേശത്തു പോകുന്ന താരങ്ങളേറെയാണ്. പുരുഷതാരങ്ങള്‍ കഷണ്ടിയുടെ ചികില്‍സയ്ക്ക് ഗുളികളെ ആശ്രയിക്കുന്നതു പോലെ തന്നെ പ്രധാനമാണ് മീസോതെറപ്പി എന്ന ചികില്‍സ നടത്തുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (1 hour ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (1 hour ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (1 hour ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (2 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (2 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (2 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (3 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (3 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (6 hours ago)

Malayali Vartha Recommends