Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്‌സെന്ന് വിദ്യാ ബാലന്‍

11 MARCH 2018 11:27 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്‌സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നെന്ന് വിദ്യാ ബാലന്‍. താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ തുമാരി സുലു എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ സെക്‌സിനെക്കുറിച്ച് താരം തുറന്നു സംസാരിച്ചത്. ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്‌സെന്ന് താരം പറയുന്നു.

ഇത് മനുഷ്യന്റെ രണ്ടാമത്തെ വിശപ്പും വികാരവുമാണെന്നും താരം പറഞ്ഞു. 'സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്‌സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂര്‍ണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്?

സെക്‌സിനെക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. മറിച്ച് അതൊക്കെ ദാമ്പത്യ ബന്ധത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവൂ എന്നും സന്താനങ്ങളെ ഉല്പാദിപ്പിക്കാന്‍ മാത്രമുള്ള ഒരു കര്‍മ്മമാണെന്നും വിശ്വസിക്കുന്നു. അതേസമയം ലൈംഗികവികാരം നമ്മില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, രതിമൂര്‍ച്ച, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ് ചെയ്യുക' വിദ്യ പറയുന്നു.

സെക്‌സിനെക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദര്‍ഭമാണിതെന്നാണ് വിദ്യയുടെ വാദം. 'ലൈംഗിക വിഷയത്തില്‍ നവീനതയ്ക്കും പഴമയ്ക്കും മധ്യേയുള്ള ഒരു സമനില നാം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സെക്‌സിനെക്കുറിച്ചുള്ള ഈ അബദ്ധജടിലമായ ധാരണകള്‍ മാറ്റണം. ഓരോ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് സെക്‌സിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.'വിദ്യാ ബാലന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (31 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (41 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (48 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (54 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends