Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവൾ സ്വർഗത്തിൽ നിന്നും എനിക്ക് ലഭിച്ച സമ്മാനം ; കിലുക്കത്തിലെ കിലുക്കാം പെട്ടിയുടെ അമ്മജീവിതം വെല്ലുവിളി നിറഞ്ഞത്

12 MARCH 2018 12:51 PM IST
മലയാളി വാര്‍ത്ത

കിലുക്കം എന്ന മലയാള സിനിമയിൽ അങ്കമാലിയിലെ പ്രധാനമന്ത്രി അമ്മാവനാണെന്ന ഡയലോഗിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ കുറുമ്പിയായ നന്ദിനി... രേവതി എന്ന നടിയെ പറ്റി ഓർക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്ന ആദ്യ ചിത്രം അതുതന്നെയാണ്. ഒരേ സമയം കിലുകത്തിൽ കുറുമ്പിയായ നന്ദിനിയായും ദേവാസുരത്തിലെ കരുത്തയായ ഭാനുമതിയായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ രേവതി ഇന്ന് നാലര വയസ്സുകാരിയായ മകൾ മാഹിമക്കൊപ്പം തന്റെ ജീവിതം ആഘോഷിക്കുകയാണ്.

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് രേവതി സ്വർഗത്തിൽ നിന്നു ലഭിച്ച സമ്മാനമാണ് തന്റെ മകൾ എന്ന് പറഞ്ഞുകൊണ്ട് തന്റെ മാതൃ സ്നേഹത്തിൽ വാചാലയായത്. ആദ്യമൊക്കെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും നവജാതശിശുവിനെ ദത്ത് നല്‍കില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ഐവിഎഫ് ചികിൽസയിലൂടെ കുഞ്ഞിനു ജന്മം നൽകുകയായിരുന്നു. ഇക്കാര്യം മകൾ വളരുമ്പോൾ അവളോട് പറയുമെന്നും രേവതി പറയുന്നു.

സിനിമയിൽ അമ്മവേഷം കെട്ടുന്നതും ജീവിതത്തിൽ യഥാർഥത്തിൽ അമ്മയായതും തമ്മിൽ ഏറെ അന്തരമുണ്ടെന്ന് രേവതി പറയുന്നു. ജീവിതത്തിൽ അൽപം വൈകിയാണ് താൻ അമ്മയാകാൻ തീരുമാനിക്കുന്നത്. ഈ പ്രായത്തിൽ കുഞ്ഞുണ്ടാകുന്നതിൽ പ്രശ്നമുണ്ടാകുമോ എന്നും ഭാവിയിൽ പ്രായമായ അമ്മയെ മകൾ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നൊക്കെ ആശങ്കപ്പെട്ടിരുന്നു എന്നും താരം പറയുന്നു.

തിരക്കുകൾക്കിടയിലും നല്ല ശീലങ്ങൾ പകർന്ന് നൽകിയാണ് താരം മകളെ വളർത്തുന്നത്. ക്രിയേറ്റീവായ കാര്യങ്ങളിലാണ് കുട്ടി മാഹിമക്ക് താൽപര്യം. ചെടികൾ നടാനും സാലഡുണ്ടാക്കാനുമെല്ലാം അവളും അമ്മക്കൊപ്പം കൂടും. മൊബൈൽ മുതിർന്നവർക്കുള്ളതാണെന്ന് അവളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ടിവി കാണാൻ അൽപസമയം നൽകാറുണ്ട്.

എന്നാൽ സിംഗിൾ പാരന്റ് ആയി മകളെ വളർത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചു രേവതി പറയുന്നു. മാഹിയോട് അവളുടെ അച്ഛനെക്കുറിച്ചു കൂട്ടുകാർ ചോദിക്കുമ്പോൾ തനിക്കു ഡാഡി താത്തയുണ്ടല്ലോ എന്നാണ് തിരിച്ചു പറയാറുള്ളത്. തന്റെ അച്ഛനെയാണ് മാഹി അങ്ങനെ വിളിക്കുന്നതെന്നും രേവതി പറയുന്നു. ചിലപ്പോഴൊക്കെ മകളെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനു മുമ്പ് തനിക്കും തുറന്നു സംസാരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്നു തോന്നിയിട്ടുണ്ടെന്നും രേവതി പറയുന്നു. എങ്കിലും താനില്ലാത്ത സമയത്തും മാതാപിതാക്കൾ അവളെ പൊന്നുപോലെയാണ് നോക്കുന്നത്, ഒപ്പം സഹോദരിയുടെയും സർവ പിന്തുണയുമുണ്ട്.

മക്കൾ വളർന്നു കഴിഞ്ഞാൽ അവരെ അകറ്റി നിർത്തരുതെന്നും പകരം സ്നേഹത്തോടെ വാരിപുണരണമെന്നും രേവതി പറയുന്നു. ഒപ്പം അവനവനുവേണ്ടി സമയം കണ്ടെത്തേണ്ടതും നിർബന്ധമാണ്. സ്വന്തമായി സമയം വേണമെന്നുതോന്നുമ്പോൾ മക്കളെ ഏൽപിക്കാന്‍ സുരക്ഷിത ഇടങ്ങൾ കണ്ടെത്തിയിരിക്കണം, അതൊരു കാപ്പി കുടിക്കാനുള്ള സമയമാണെങ്കിൽ പോലും, നിങ്ങൾക്കു മാത്രമായി അങ്ങനെ ഒരു സമയം വേണം-രേവതി പറയുന്നു.

സിനിമയിൽ സജീവമായിരുന്ന കാലത്തായിരുന്നു ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി രേവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ കാരണം 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹ മോചിതരായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (30 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (40 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (47 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (53 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends