Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ ചിത്രമായ കമ്മാരസംഭവത്തിൽ പ്രതീക്ഷയർപ്പിച്ച് പി ആർ വിദഗ്ദ്ധരെ രംഗത്തിറക്കി ദിലീപ്

29 MARCH 2018 08:51 AM IST
മലയാളി വാര്‍ത്ത

രാമലീലയുടെ വൻ വിജയത്തിനു ശേഷം എത്തുന്ന സിനിമയാണ് ഇത്. കേരള ഹൈക്കോടതിയിൽ നടിയെ ആക്രമിച്ച കേസിന്റെ  വാദം തുടങ്ങിയ ശേഷം റിലീസാകുന്ന ചിത്രം എന്ന നിലയിൽ ആഹ്ലാദത്തിലാണ് ദിലീപ്. താൻ കേസിൽ പ്രതിയായ ശേഷമാണ് രാമലീല പുറത്തിറങ്ങിയത്. രാമലീലയെക്കാൾ വിജയമായിരിക്കും കമ്മാരസംഭവമെന്ന് ദിലീപ് കരുതുന്നു.

കമ്മാരന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. മുരളീ ഗോപിയും ഇന്ദ്രൻസും ശ്വേത മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ തിരക്കഥാരചന നടത്തിയിരിക്കുന്നത് മുരളീ ഗോപിയാണ്.രതീഷ് അമ്പാടാണ് ചിത്രത്തിന്റ സംവിധായകൻ. 20 കോടിയാണ് ചിത്രത്തിന്റെ ചെലവ്. ഏപ്രിൽ അഞ്ചിന് ചിത്രം തീയേറ്ററിലെത്തും. ദിലീപിന്റെ വിതരണ കമ്പനിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

കമ്മാരസംഭവത്തിലെ ജീവിതത്തിന് ദിലീപിന്റെ ജീവിതവുമായി ചില സമാനതകളുണ്ട് എന്നും സ്ഥിതീരിക്കാത്ത റിപ്പോർട്ടുണ്ട്. തകർന്നടിഞ്ഞ തന്റെ ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. രാമലീല അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു. അത് വിജയിച്ചതോടെ ദിലീപിന് വിജയരഹസ്യം പിടികിട്ടി. അവിടെ നിന്നാണ് കമ്മാരസംഭവത്തിന്റെ തുടക്കം പതിയെ പതിയെ സിനിമയിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് ദിലീപ്. അതിനായി നിരവധി മാർക്കറ്റിംഗ് തന്ത്രങ്ങൾ ദിലീപ് പയറ്റുന്നുണ്ട്. പരിചയ സമ്പന്നരായ പി ആർ വിദഗ്ദ്ധരെയാണ് ദിലീപ് രംഗത്തിറക്കിയിരിക്കുന്നത്. പണം ദിലീപിന് വിഷയമല്ല. മുന്നോട്ട് കുതിക്കാനുള്ള ശ്രമത്തിലാണ് താരം,

ദിലീപിനെതിരെ ഒരു ട്രെന്റ് നിലവിലില്ല. അതാണ് ദിലീപ് ഭയപ്പെട്ടത്. അങ്ങനെയൊരു ട്രെന്റ് നിലവിലുണ്ടായിരുന്നെങ്കിൽ ഒരിക്കലും രാമലീല വിജയിക്കുമായിരുന്നില്ല.അതിൽ നിന്നും ലഭിച്ച ആത്മവിശ്വാസത്തിലാണ് സ്വന്തം കമ്പനിയെ കൊണ്ട് പുതിയ ചിത്രത്തിന്റെ വിതരണം ഏറ്റെടുപ്പിച്ചത്.പുതിയ ചിത്രം വിജയിക്കുമെന്ന് ദിലീപിന് ഉറപ്പുണ്ട്.

ദിലീപിനെ തേടി പുതിയ ചിത്രങ്ങൾ നിരവധി വരുന്നുണ്ട്. എന്നാൽ ഏതെല്ലാം ഏറ്റെടുക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. കമ്മാരസംഭവത്തിന്റെ വിജയം അറിഞ്ഞ ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കുകയുള്ളു എന്ന തീരുമാനത്തിലാണത്രേ ദിലീപ്. അതേ സമയം കേസിന്റെ കാര്യത്തിൽ ബദ്ധശ്രദ്ധനാണ് നടൻ. പീഡനത്തിന് ഇരയായ നടി കേസിൽ നിന്നും പിൻമാറുമെന്നാണ് ദിലീപ് കരുതിയിരുന്നത്.

ഇതിനായി ദിലീപ് ചരട് വലിച്ചിരുന്നു. നടിയും ദിലീപുമായി ബന്ധപ്പെട്ടവർ പരസ്പരം സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മാർട്ടിന്റെ ഹൈക്കോടതിയിലെ മൊഴി ഇതിന്റെ ഭാഗമാണ്. ചില സിനിമാക്കാരാണ് ദിലീപിനെ കുരുക്കിയതെന്ന് മാർട്ടിൻ ഹൈക്കോടതിയിൽ മൊഴി നൽകിയിരുന്നു. അതിൽ സത്യമുണ്ടെന്നാണ് ദിലീപിന്റെ സുഹൃത്തുക്കൾ പറയുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (25 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends