Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ ഉണ്ടാകില്ലായിരുന്നു

30 MARCH 2018 10:21 PM IST
മലയാളി വാര്‍ത്ത

വളരെ കുറച്ച് സിനിമ കൊണ്ട് തന്നെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് തപ്‌സി പന്നു. അമിതാഭ് ബച്ചനൊപ്പം വേഷമിട്ട പിങ്ക് തപ്‌സിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ ബോളിവുഡിലെ അഭിനയം കരിയറായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും സുരക്ഷിതമായ കാര്യങ്ങള്‍ മാത്രമേ ചെയ്യൂ എന്നുണ്ടായിരുന്നെങ്കില്‍ ഈ മേഖല തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും തപ്‌സി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നത്തെ കാലത്ത് സുരക്ഷിതമായ കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നത് ചിന്തിക്കാന്‍ ആകില്ലെന്ന് തപ്‌സി പറഞ്ഞു. എനിക്ക് സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഈ മേഖലയില്‍ ഉണ്ടാകില്ലായിരുന്നു. ഇവിടെ നമ്മള്‍ മത്സരങ്ങളിലേക്ക് എടുത്തു ചാടണം ഓരോ നിമിഷവും നമ്മുടെ സാമര്‍ഥ്യം തെളിയിക്കണം.

തന്റെ സിനിമ ജീവിതത്തെക്കുറിച്ചും തപ്‌സി സംസാരിക്കുകയുണ്ടായി. എനിക്ക് പരാതികളൊന്നുമില്ല. എന്റെ പ്രേക്ഷകര്‍ എന്നോട് കരുണയുള്ളവരായിരുന്നു. എനിക്കീ മേഖലയില്‍ ഗോഡ്ഫാദര്‍മാരില്ല. ഞാന്‍ സിനിമാ പാരമ്ബര്യമുള്ള വ്യക്തിയല്ല എന്നത് മനസിലാക്കി ആ പരിഗണന എനിക്കവര്‍ തന്നു. അവര്‍ എന്റെ ജോലിയിലൂടെയാണ് എന്നെ അറിയുന്നത് മറ്റൊന്നും കൊണ്ടല്ല. അതിലെനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ എനിക്ക് ഒന്നിനെക്കുറിച്ചും കുറ്റബോധമില്ല. ഞാന്‍ മെല്ലെയാണെങ്കിലും ദൃഢമായാണ് മുന്നോട്ട് പോകുന്നത്.


'ബോളിവുഡ് എന്റെ ചിന്തയിലേ ഇല്ലായിരുന്നു, പുതിയത് എന്തെങ്കിലും ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ എന്റെ ആദ്യ ചിത്രം ചെയ്തത്. അല്ലാതെ കരിയര്‍ ആക്കാനല്ല. ആദ്യ ചിത്രങ്ങളായ ജുമ്മാണ്ടി നാദവും ആടുകളവും പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ പ്രേക്ഷകരുടെ പ്രതികരണം ശ്രദ്ധിച്ചിരുന്നു. ഞാന്‍ വളരെ മോശമായി ചെയ്‌തെന്ന് തോന്നിയ ഒന്നും പ്ലാന്‍ ചെയ്യാതെ ഒന്നും ആഗ്രഹിക്കതെ ചെയ്ത ചിത്രങ്ങള്‍ക്ക് ഇത്രയും നല്ല പ്രതികരണം ലഭിച്ചെങ്കില്‍ ഞാന്‍ എന്റെ കരിയറായി സിനിമ തിരഞ്ഞെടുത്ത് നല്ല പോലെ ചെയ്താല്‍ എങ്ങനെയാകുമെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെയാണ് ഇത് തുടങ്ങിയത്.

സാമ്ബത്തികമായി വിജയിച്ച ചിത്രത്തില്‍ അഭിനയിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമാണ്. ബേബി എന്ന ചിത്രത്തില്‍ എനിക്ക് പത്തു മിനിറ്റിന്റെ വേഷമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ നാം ഷബാനയില്‍ എനിക്ക് ടൈറ്റില്‍ കഥാപാത്രമായിരുന്നു. ഇത് ചിലപ്പോ ചില നടിമാര്‍ക്ക് വര്‍ഷങ്ങളോളം അഭിനയിച്ചാലും ലഭിക്കണമെന്നില്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന വേഷം നിങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്നതാണ് കാര്യം. 'തപ്‌സി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (20 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends