Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാലിനെ സാക്ഷിയാക്കി യായിരുന്നു മഞ്ജുവിന്റെ പ്രഖ്യാപനം... താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്നും ആരാധനയുടെ സര്‍വ സീമളും ഏപ്രില്‍ 14 ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ കാണാമെന്നും മഞ്ജു വാര്യര്‍

01 APRIL 2018 09:20 AM IST
മലയാളി വാര്‍ത്ത

താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്നും ആരാധനയുടെ സര്‍വ സീമളും ഏപ്രില്‍ 14 ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ കാണാമെന്നും മഞ്ജു വാര്യര്‍. തിരുവനന്തപുരത്ത് ശനിയാഴ്ച്ച രാത്രി നടന്ന ഫ്‌ലവേഴ്‌സ് ചാനല്‍ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മോഹന്‍ലാലിനെ സാക്ഷിയാക്കി യായിരുന്നു മഞ്ജുവിന്റെ പ്രഖ്യാപനം. തല കുനിച്ച് മോഹന്‍ലാല്‍ ലേഡി സൂപ്പര്‍ സ്റ്റാറിന് നന്ദി പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രത്തിലെ മീശ പിരിച്ച് ലാലേട്ടന്‍ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. രാത്രി വൈകി അവാര്‍ഡ് ചടങ്ങിനെത്തിയ മോഹന്‍ലാലിന് ലഭിച്ചത് ഒരിക്കലും തിരുവനന്തപുരം കണ്ടിട്ടില്ലാത്ത ഹര്‍ഷാരവമാണ്. മോഹന്‍ലാലെത്തിയ ശേഷം ചടങ്ങിനെത്തിയ മഞ്ജു തന്റെ അനുഭവം പങ്കുവയ്ക്കുമ്പോള്‍ മോഹന്‍ലാല്‍ നിശബ്ദനായി കേട്ടിരുന്നു.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല തന്റെ മോഹന്‍ലാല്‍ ആരാധന. മോഹന്‍ലാലിനെ കാണുന്നത് പോലും സന്തോഷകരമായ കാര്യമാണ്. മോഹന്‍ലാലിന്റെ ആരാധികയായി അഭിനയിക്കാന്‍ ലഭിച്ച അവസരം പാഴാക്കാത്തതു അതുകൊണ്ടാണ്. മോഹന്‍ലാലിനൊപ്പം നില്‍ക്കുമ്പോള്‍ അദ്ദേഹത്തിലെ ദൈവികത്വം നമ്മളിലേക്ക് പടരും. മോഹന്‍ലാല്‍ കേരളത്തിന് ആവേശമാണ്. അത്തരം ആവേശങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല.

ഒടിയനില്‍ തനിക്ക് അഭിനയിക്കാന്‍ ലഭിച്ച അവസരം ദൈവ ദാനമാണ്. മോഹന്‍ലാലിന്റെ അഭിനയം അടുത്തു നിന്നു കാണാന്‍ അവസരം ലഭിച്ചു. ഒടിയന്‍ ഒരു വലിയ അനുഭവമായിരിക്കും. അത് തികച്ചും വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്. ഒടിയന്‍ ഒരു വലിയ പ്രോജക്റ്റാണ്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രോജക്റ്റാണെന്ന് താരം പറഞ്ഞു.

മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ മഞ്ജു തയ്യാറായില്ല. എല്ലാം സിനിമയില്‍ കാണാം എന്നാണ് മഞ്ജു പറഞ്ഞത്. ചിത്രത്തെ കുറിച്ച് എന്തെല്ലാം പറഞ്ഞാലും കണ്ടാല്‍ മാത്രമേ അത് മനസിലാവുകയുള്ളുവെന്ന് മഞ്ജു പറഞ്ഞു.



മഞ്ജുവിന്റെ വാക്കുകള്‍ മോഹന്‍ലാല്‍ സാകൂതം കേട്ടിരുന്നു. ചില സമയങ്ങളില്‍ തനിക്ക് നേരേ വരുന്ന സത്യസന്ധമായ പ്രശംസാ വചനങ്ങള്‍ കേട്ട് ലാല്‍ തല കുനിച്ചിരുന്നു. മോഹന്‍ലാലും മഞ്ജുവും അടുത്ത സുഹൃത്തുക്കളാണ്. മോഹന്‍ലാലുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മഞ്ജു ധാരാളം ആരോപണങ്ങളും കേട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends