Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടനാടന്‍ മാര്‍പാപ്പയുടെ വിശേഷവുമായി സ്വാസിക

02 APRIL 2018 10:15 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ താരമാണ് സ്വാസിക. സിനിമയില്‍ ഇടയ്ക്കു വന്നുപോകുമെങ്കിലും ടെലിവിഷനില്‍ അവതാരകയായും പരന്പരകളിലും നൃത്ത പരിപാടികളിലും സജീവ സാനിധ്യമാണ് ഈ നായിക. ഒപ്പം തന്നെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഹിറ്റ് പരന്പര സീതയിലെ ടൈറ്റില്‍ കഥാപാത്രമായും കുട്ടികളുടെ ഇഷ്ട പ്രോഗ്രാം കട്ടുറുന്പിലെ അവതാരകയായും കുടുംബ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് സ്വാസിക. ഈസ്റ്റര്‍ റിലീസായ കുട്ടനാടന്‍ മാര്‍പാപ്പയില്‍ ഒരു നിര്‍ണായക കഥാപാത്രമായി എത്തുന്ന സ്വാസിക സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

സ്വാസികയുടെ വാക്കുകള്‍

ജീനു എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ചാക്കോച്ചന്റെ പഴയ കാമുകിയുടെ വേഷമാണ്. സ്‌കൂള്‍ സമയത്തെ പ്രണയത്തിനു ശേഷം അതുവേണ്ടെന്നുവച്ചു പോവുകയും വര്‍ഷങ്ങള്‍ക്കു ശേഷം തമ്മില്‍ കണ്ടുമുട്ടുന്നതുമായ ഒരു കഥാപാത്രം. ജീനുവുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം ജീവിതത്തില്‍ പെണ്ണുവേണ്ട എന്നുതീരുമാനിച്ച് മാര്‍പാപ്പയെപ്പോലെ ജീവിക്കുന്നതാണ് ചാക്കോച്ചന്റെ കഥാപാത്രം. ഹ്യൂമറസ് പശ്ചാത്തലത്തില്‍ പ്രണയവും തേപ്പുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും കുട്ടനാടന്‍ മാര്‍പാപ്പ.

മലയാളത്തില്‍ അഭിനയിച്ച സിനിമകളില്‍ പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ചത് കട്ടപ്പനയിലെ ഋത്വിക് റോഷനാണ്. കട്ടപ്പനയിലെ ഋത്വിക് റോഷനും സ്വര്‍ണക്കടുവയും സീരിയലുകള്‍ക്കിടയില്‍ വലിയൊരു ഇടവേളയ്ക്കു ശേഷം ഞാന്‍ ചെയ്ത സിനിമകളായിരുന്നു. ചാക്കോച്ചനൊപ്പമുള്ള കുട്ടനാടന്‍ മാര്‍പാപ്പ തിയറ്ററിലെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍. ഇനിയും നമ്മളിലേക്കെത്തുന്ന കഥാപാത്രങ്ങളെ മികച്ചതാക്കി നല്ല ടീമിനൊപ്പം സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.

ആ സിനിമയില്‍ അഞ്ചു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ഉണ്ടായിരുന്നത്. നല്ലൊരു സിനിമയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും തേപ്പുകാരി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇത്ര സ്വീകരിക്കുമെന്നു കരുതിയിരുന്നില്ല. ഇപ്പോഴും ട്രോളുകളിലും കോളജ് സ്റ്റുഡന്റസിന്റെ ഇടയിലും ആ കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഞാന്‍ ചെയ്തതില്‍ അത്രത്തോളം ഐഡന്റിറ്റി നല്‍കിയൊരു മറ്റൊരു കഥാപാത്രമില്ല.

നൃത്തവും നാടകവു മൊക്കെ സ്‌കൂള്‍തലം മുതലുണ്ട്. പരസ്യം ചെയ്താണ് തുടങ്ങുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു മാഗസിന്റെ കവര്‍ എന്റെ ഫോട്ടോ ആയിരുന്നു. ആ സമയത്താണ് തമിഴ് സംവിധായകന്‍ സുന്ദര്‍ എന്റെ ഫോട്ടോ കണ്ട് ഓഡിഷനിലേക്കു വിളി ക്കുന്നത്. അങ്ങനെയാണ് 2011ല്‍ അദ്ദേഹത്തിന്റെ ആദ്യ തമിഴ് സിനിമ വൈഗയില്‍ നായികയാകുന്നത്. അതിനു ശേഷം കുറച്ചു തമിഴ് ചിത്രങ്ങള്‍ കൂടി ചെയ്തു. പിന്നീടാണ് മലയാളത്തിലേക്കെത്തുന്നത്.

തുടക്കസമയത്ത് മികച്ച തമിഴ് സിനിമകള്‍ ചെയ്‌തെങ്കിലും പിന്നീടു മികച്ച അവസരങ്ങള്‍ കിട്ടിയിരുന്നില്ല. അതിനുശേഷമാണ് മലയാളത്തില്‍ അയാളും ഞാനും തമ്മില്‍, സിനിമ കന്പനി, ഒറീസ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നത്. അപ്പോഴേക്കും സീരിയലില്‍ നിന്നും അവസരങ്ങളെത്തി. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണെന്ന തോന്നലാണ് സീരിയലിലേക്കെത്തിച്ചത്.

കാസ്റ്റിംഗ് കൗച്ച്, പുരുഷ മേധാവിത്വം എന്നിവയൊക്കെ എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ളതാണ്. അത്തരത്തില്‍ ഒരാള്‍ നമ്മളെ സമീപിക്കുന്‌പോള്‍ അതു നമ്മുടെ മാത്രം ഇഷ്ടത്തിന്റെ പുറത്തു പോകുന്നതാണ്. നേട്ടത്തിനുവേണ്ടി അതിനു പിന്നാലെ പോകുന്നവരുണ്ടാകും. പക്ഷേ, നമ്മുടെ കഴിവിലുള്ള വിശ്വാസവും നല്ല അവസരങ്ങള്‍ തേടിയെത്തുമെന്ന ധൈര്യവുമുണ്ടെങ്കില്‍ നമുക്കതിനെ തരണം ചെയ്യാന്‍ സാധിക്കും. എന്തായാലും നിര്‍ബന്ധപൂര്‍വമോ ബലാല്‍ക്കാരമോ ആയി അത്തരമൊരു അനുഭവം നേരിടേണ്ടി വരില്ലെന്ന പൂര്‍ണ സുരക്ഷിതത്വം സിനിമ മേഖലയ്ക്കുണ്ടെന്നാണ് എന്റെ അഭിപ്രായം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends