Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ജയറാമിന് വാക്കു നല്‍കി പിഷാരടി മുങ്ങി ; പൊതുവേദിയില്‍ പിഷാരടിയെ കൈയ്യോടെ പിടികൂടി തല മൊട്ടയടിപ്പിച്ച് ജയറാം

04 APRIL 2018 03:28 PM IST
മലയാളി വാര്‍ത്ത

പൊതുവേദിയില്‍ പിഷാരടിയെ കൊണ്ട് തല മൊട്ടയടിപ്പിച്ച് ജയറാം. ജയറാം, ചാക്കോച്ചന്‍ എന്നിവരെ നായകരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. ചിത്രത്തില്‍ പക്ഷി വില്‍പ്പനക്കാരന്റെ വേഷത്തിലെത്തുന്ന ജയറാം അന്ന് തല മൊട്ടയടിച്ചപ്പോള്‍ സപ്പോര്‍ട്ടായി മൊട്ടയടിക്കാമെന്ന് പിഷാരടി പറഞ്ഞിരുന്നു. പക്ഷേ പിന്നീട് പിഷാരടി ജയറാമിന് പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. എന്നാല്‍ ഫഌവേഴ്‌സ് ടിവിയുടെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ് പുരസ്‌കാര വേദിയില്‍ വെച്ച് ജയറാം പിഷാരടിയെ കൈയ്യോടെ പിടികൂടി മൊട്ടയടിപ്പിച്ചു. ഈ വേദിയില്‍ ജയറാം അവതാരകനായി എത്തുകയായിരുന്നു. ചെണ്ടമേളത്തിന്റെയും മറ്റും അകമ്പടിയോടെയായിരുന്നു മൊട്ടയടി.

ചിത്രത്തിന്റെ ട്രെയിലറും ഗാനവും പുറത്തിറങ്ങിയിരുന്നു. ഹരിചരനും ജ്യോത്സനയും ചേര്‍ന്നാലപിച്ച ഈ ഗാനം ഹിറ്റായിരുന്നു. വിഷു റിലീസായാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. സപ്തതരംഗ് എന്ന പുതിയ നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ചാണ് മണിയന്‍പിള്ള രാജു ഈ ചിത്രം ഒരുക്കുന്നത്.

സീനിയേഴ്‌സ് എന്ന ചിത്രത്തിനു ശേഷം ജയറാമും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ജയറാം വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. തലമുണ്ഡനം ചെയ്ത് അല്പം കുടവയറും, വലിയ ചെവിയുമൊക്കെയായുള്ള ജയറാമിന്റെ പുതിയ രൂപം കൗതുകമുണര്‍ത്തുന്നതാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

ജീവിതത്തിലെ രണ്ടു വ്യത്യസ്ത ധ്രവുങ്ങളില്‍ കഴിയുന്ന രണ്ടുപേര്‍ ഒന്നിക്കുന്നതും ഇവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് മുഴുനീള നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. സലിം കുമാര്‍, മണിയന്‍പിള്ള രാജു, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, അശോകന്‍, ജോജു ജോര്‍ജ്ജ്, കുഞ്ചന്‍, ബാലാജി, സാജന്‍ പള്ളുരുത്തി, നന്ദന്‍, ഉണ്ണി, മല്ലികാ സുകുമാരന്‍, പാര്‍വ്വതി സോമനാഥ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

രമേഷ് പിഷാരടിയും ഹരി.പി നായരും ചേര്‍ന്നാണ് തിരക്കഥ. സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍, നാദിര്‍ഷ എന്നിവര്‍ ഈണം പകരും. പ്രദീപ് നായര്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends