Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ;10,000 രൂപ പിഴ ; വിധി ജോധ്പൂര്‍ കോടതിയുടേത്

05 APRIL 2018 02:47 PM IST
മലയാളി വാര്‍ത്ത

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ വിചാരണ കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദേവ് കുമാര്‍ ഖത്രിയാണ് വിധി പുറപ്പെടുവിച്ചത്. അതേസമയം, കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ വിചാരണ കോടതി വെറുതെവിട്ടു. വിചാരണ കോടതിയുടെ ശിക്ഷാ വിധിക്കെതിരെ സല്‍മാന്‍ ഖാന് മേല്‍ക്കോടതിയെ സമീപിക്കാം.

1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കണ്ടെത്തിയത്. വന്യജീവി നിയമ പ്രകാരമുള്ള പരമാവധി ശിക്ഷയായ ആറു വര്‍ഷം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍ സല്‍മാന്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചു.

1972ലെ വന്യജീവി നിയമം 9, 51, ഐ.പി.സി 149 എന്നിവ പ്രകാരം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാത്ത ആയുധം ഉപയോഗിച്ച്‌ വേട്ടയാടി, സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് സല്‍മാനെതിരെ വിചാരണ കോടതി കണ്ടെത്തിയത്. സല്‍മാന്‍ തന്നെയാണ് കൃഷ്ണമൃഗത്തിന് നേരെ തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ത്തെന്ന പ്രോസിക്യൂഷന്‍ വാദം വിചാരണ കോടതി അംഗീകരിച്ചു.

സംഭവ ദിവസം സിനിമ താരങ്ങളായ നാലു സഹയാത്രികര്‍ സഞ്ചരിച്ച ജിപ്സി സല്‍മാനാണ് ഒാടിച്ചിരുന്നത്. കൃഷ്ണമൃഗത്തെ കണ്ടയുടന്‍ സല്‍മാന്‍ വാഹനം നിര്‍ത്തുകയും കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, പട്ടിയുടെ കടിയേറ്റ് കുഴിയില്‍ വീണാണ് കൃഷ്ണമൃഗം ചത്തതെന്ന് സല്‍മാന്‍റെ അഭിഭാഷകന്‍ എച്ച്‌.എം സരസ്വത് ചൂണ്ടിക്കാട്ടി.

കൂട്ടുപ്രതികള്‍ക്കെതിരെ കുറ്റകൃത്യം ചെയ്യാന്‍ സംഘടിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാല്‍, പ്രോസിക്യൂഷന്‍ വാദം തള്ളിയ കോടതി ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ തെളിവില്ലെന്ന് വ്യക്തമാക്കി.

1998 ഒക്ടോബര്‍ ഒന്നിന് രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാന് പുറമെ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സല്‍മാന്‍ അടക്കം മുഴുവന്‍ പ്രതികളുടെ വിധി കേള്‍ക്കാന്‍ എത്തിയിരുന്നു. സല്‍മാന് വേണ്ടി അഭിഭാഷകന്‍ എച്ച്‌.എം സരസ്വത് ഹാജരായി.

വംശനാശത്തിന്‍റെ വക്കിലെത്തിയ ബ്ലാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്ത കേസിലാണ് സല്‍മാന്‍ ഖാന്‍ വിചാരണ നേരിടുന്നത്. ബാക്കി താരങ്ങള്‍ സല്‍മാനോടൊപ്പമുണ്ടായിരുന്നതിനാലാണ് കേസിലകപ്പെട്ടത്. 'ഹം സാത് സാത് ഹൈ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.ലൈസന്‍സ് ഇല്ലാത്ത ആയുധം കൈവശം വെച്ച കേസില്‍ സല്‍മാനെ മറ്റൊരു കോടതി നേരത്തെ വെറുതെവിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (45 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (47 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (48 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends