Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീവ്രാനുരാഗത്തിൽ അവൻ അവളായി, അവൾ അവനായി...ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം തലസ്ഥാനത്ത്! സൂര്യയ്ക്കും ഇഷാനും മംഗല്യം

09 APRIL 2018 08:20 AM IST
മലയാളി വാര്‍ത്ത

ടെലിവിഷനിലൂടെയും മറ്റും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും റിയാലിറ്റി ഷോ ആര്‍ട്ടിസ്റ്റുമായ സൂര്യ വിവാഹത്തിനൊരുങ്ങുന്നു. ആണെന്ന മുഖപടം വലിച്ചെറിഞ്ഞ് പെണ്‍പട്ടം സ്വീകരിച്ച വ്യക്തിയാണ് സൂര്യ. സൂര്യയുടെ ജീവിതയാത്രയില്‍ കൂട്ടായി എത്തുന്നത് ഉള്ളില്‍ ഉറങ്ങിക്കിടന്ന ചുണക്കുട്ടിയെ വിളിച്ചുണര്‍ത്തിയ ഇഷാന്‍ ആണ്. ഇരുവരുടെയും അഗാധമായ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. ഇരുവരും ഒന്നാകുന്നത് വിധിയുടെ വിളയാട്ടം എന്നു വേണം പറയാന്‍. സിനിമകളില്‍ പോലും ഇത്തരത്തിലുള്ള ദിവ്യാനുരാഗം ഉണ്ടാകില്ലെന്നും സൂര്യ-ഇഷാന്‍ ബന്ധത്തെ അടിക്കുറിപ്പോടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

ഇരുവീട്ടുകാരുടേയും സമ്മതത്തോടെയാണ് വിവാഹം. മുസ്ലിം കുടുംബത്തിലെ അംഗമാണ് ഇഷാന്‍. സ്ത്രീയുടെ ഉടലില്‍ നിന്ന് പുരുഷനിലേക്ക് ഇഷാന്‍ മാറിയത് ശസ്ത്രക്രിയയിലൂടെയാണ്. ഒരേ വിശ്വാസങ്ങളും സ്വപ്നങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ആയതു കൊണ്ട് തന്നെ ഇഷാനോടൊപ്പം ജീവിക്കാന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞുവെന്ന് സൂര്യയും കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്ബ് വരെ സൂര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. 'മൂന്നു വര്‍ഷത്തോളം ഒരുമിച്ചു ജീവിച്ചു. എന്നിട്ടും പൊരുത്തക്കേടുകള്‍ മറനീക്കി പുറത്തുവന്നു.

തന്നെ ഒരു സ്ത്രീയായി അംഗീകരിക്കാന്‍ അദ്ദേഹത്തിനും കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നു.' ബന്ധം പിരിയാനുള്ള കാരണം സൂര്യ തന്നെ വിശദീകരിക്കുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയെങ്കിലും താനുള്‍പ്പെടെയുള്ള വിഭാഗത്തിനെ അംഗീകരിക്കാന്‍ സമൂഹത്തിനു കഴിയുന്നില്ല എന്നും സൂര്യ പറയുന്നു.

അനുയോജ്യയായ ഒരു വധുവിനായുള്ള ഇഷാന്റെ തിരച്ചില്‍ സൂര്യയിലാണ് അവസാനിച്ചത്. രഞ്ജു രഞ്ജിമാറാണ് സൂര്യയുടെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത്. ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെയായ ശ്രീക്കുട്ടിയാണ് ഇഷാന്റെ വളര്‍ത്തമ്മ. ഇരു കൂട്ടരും തമ്മില്‍ സംസാരിച്ചതിനുശേഷം ഇരുവരുടെയും വീട്ടില്‍ പറഞ്ഞ് വിവാഹമുറപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ജ്യൂസ് ഷോപ്പാണ് ഇഷാന്. മാത്രമല്ല തിരുവനന്തപുരം ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്ബറുമാണ് ഇഷാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (47 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (49 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (50 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends