കൂടെയുണ്ടായിരുന്നവർ എല്ലാം കവർന്നെടുത്ത് അവരെ തനിച്ചാക്കി !! ;ഷക്കീലയെ കുറിച്ച് രാജീവ് പിള്ള

ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളത്തിൽ നിന്ന് രാജീവ് പിള്ളയും. ചിത്രത്തില്‍ ഷക്കീലയുടെ കാമുകന്റെ വേഷത്തിലായിരിക്കും രാജീവ് എത്തുക. ബോളിവുഡ്ഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പുറത്തു വിട്ട റിച്ചയുടെ ഒരു ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
അർജ്ജുൻ എന്നാണ് ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ പേരെന്നും, ചിത്രത്തിൽ അഭിനയിക്കാൻ തനിക്കൊരു സങ്കോചവും തോന്നിയില്ലെന്നും രാജീവ് പറയുന്നു. സിനിമയുടെ ഭാഗമായി ഷക്കീലയോട് ഇത് വരെ സംസാരിക്കാൻ കഴിഞ്ഞില്ലെന്നും രാജീവ് പറഞ്ഞു.
“സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കന്നഡയിലെ ഹിറ്റ് സംവിധായകനാണദ്ദേഹം. ഇതൊരു ആത്മകഥയാണ്. തെന്നിന്ത്യയിലെ യുവാക്കൾക്കിടയിൽ തരംഗമായിരുന്നു ഒരാളുടെ ആത്മകഥ. പക്ഷെ, കൂടെയുണ്ടായിരുന്നവർ എല്ലാം കവർന്നെടുത്ത് അവരെ തനിച്ചാക്കി”- രാജീവ് പറയുന്നു.
റിച്ച ഷക്കീലയെന്ന കഥാപാത്രമാകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്ന് രാജീവ് പറയുന്നു. ഈ സിനിമക്ക് വേണ്ടി റിച്ച മലയാളം പഠിക്കുകയാണെന്ന വാർത്തകളും പുറത്തു വന്നിരുന്നു. റിച്ചയിൽ നിന്നും സംവിധായകനിൽ നിന്നുമുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചാണ് തന്റെ തയ്യാറെടുപ്പെന്നും രാജീവ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha