ടോയ്‌ലറ്റ് പേപ്പര്‍ കൊണ്ട് ശരീരം മറച്ച്, രക്തമൊലിപ്പിച്ച് അലറി കരഞ്ഞ് വിളിക്കുന്ന അമലാപോളിന്റെ കാമിനി തരംഗമാകുന്നു

ഇതുവരെ കാണാത്ത ലുക്കില്‍ അമലാപോള്‍ എത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വയറലായി. രത്‌നകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആടൈയില്‍ അമലയാണ് കേന്ദ്രകഥാപാത്രമായ കാമിനിയെ അവതരിപ്പിക്കുന്നത്. മുമ്പ് പല സിനിമകളിലും താരം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വയലന്‍സ് നിറഞ്ഞ കഥാപാത്രത്തെ അഭിനയിക്കുന്നത്. ഇരുണ്ട ഫലിതമാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് സംവിധായകന്‍ പറയുന്നു. അമലയ്ക്ക് നായകനില്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേക.
വെള്ള ടോയ്‌ലറ്റ് പേപ്പര്‍ ചുറ്റി, ശരീരമാകെ മുറിവുകളുമായി രക്തമൊലിപ്പിച്ച് അലറിക്കരയുന്ന അമലയെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ഒരു പഴയ പൈപ്പ്ിന്റെ കഷണത്തില്‍ താങ്ങിപ്പിടിച്ചാണ് അമലയുടെ കാമിനി ഇരിക്കുന്നത്. അല്‍പവസ്ത്രധാരിണിയാണെങ്കിലും സെക്‌സി ലുക്ക് തോന്നുന്നില്ല എന്നതാണ് പോസ്റ്ററിന്റെ മറ്റൊരു പ്രത്യേകത. സംവിധായകന്‍ വെങ്കട്ട് പ്രഭുവാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഗായകന്‍ പ്രദീപ് കുമാറാണ് ഈണമിട്ടിരിക്കുന്നത്.

ഹൈക്ലാസ് ഓഡിയന്‍സിനെയായിരിക്കും ആടൈ കൂടുതല്‍ ആകര്‍ഷിക്കുകയെന്ന് സംവിധായകന്‍ രത്‌നകുമാര്‍ പറയുന്നു. രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ട്. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തില്‍ ആക്ഷന്‍ സീക്വന്‍സുകളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ തയ്യാറായ അമലയുടെ പുതിയ വേഷം തെന്നിന്ത്യന്‍ സിനിമയില്‍ ചര്‍ച്ചയായി. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന്റെ തമിഴ് പതിപ്പാണ് താരത്തിന്റെ റിലാസായ അവസാന ചിത്രം. മലയാളത്തില്‍ പൃഥ്വിരാജിന്റെ ആട് ജീവിതത്തിലും അഭിനയിക്കുന്നുണ്ട്. മുമ്പ് ആരും ചെയ്യാത്തതരത്തിലുള്ള വേഷമാണ് കാമിനിയിലേതെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല വെളിപ്പെടുത്തിയിരുന്നു.
കാമിനിയുടെ സങ്കീര്‍ണതയില്‍ തനിക്കും സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ആശങ്കയുണ്ട്. രത്‌നകുമാറിന്റെ ആദ്യ സിനിമയായ മേയാത മാന്‍ കണ്ട് ത്രില്ലടിച്ചിരുന്നു. കഥാപാത്രങ്ങളിലും കഥപറയുന്ന രീതിയിലും പ്രത്യേകതയുണ്ട്. അതുകൊണ്ട് ആടൈയുടെ കഥ കേട്ടുടനെ ചെയ്യാന്‍ തീരുമാനിച്ചു. മുമ്പ് ആലോചിച്ചിരുന്ന പല പ്രോജക്ടുകളും ഒഴിവാക്കി.
https://www.facebook.com/Malayalivartha

























