സര്‍ക്കാര്‍ വിവാദം പുകയവേ എങ്ങും പിന്തുണയുമായി സോഷ്യല്‍ മീഡിയ

വിജയുടെ സർക്കാർ സിനിമയിലെ രാഷ്ട്രീയ സൂചനകള്‍ ഉളള ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‍നാട് മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിഷേധങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വരുന്ന സാഹചര്യത്തിൽ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്സാമൂഹ്യ മാധ്യമങ്ങൾ. കലയെ ഹിംസ കൊണ്ട് നേരിടുന്നത് തങ്ങള്‍ക്കെന്തോ ഒളിക്കാനുണ്ടെന്ന കാര്യമാണ് വ്യക്തമാക്കുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ആരോപണങ്ങള്‍ഉയർന്നുവരുന്നത്. പീപ്പിള്‍ഫേവ് സര്‍ക്കാര്‍ എന്ന ഹാഷ്ടാഗിലാണ് ചിത്രത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ അണിച്ചേരുന്നത്.
ചിത്രത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഗൃഹോപകരണങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗമുണ്ടായിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന രംഗങ്ങള്‍ സര്‍ക്കാരില്‍ നിന്നും നീക്കം ചെയ്യണമെന്ന്തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
അതല്ലെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തുടര്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. കൂടാതെ ചിത്രത്തിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങളായിരുന്നു ഇന്നലെ അരങ്ങേറിയിരുന്നത്. ഇൗയൊരു സാഹചര്യത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.
സര്‍ക്കാരിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്കെതിരെ ആയിരുന്നു ഭരണകക്ഷിയായ എഐഎഡിഎംകെ നേരത്തെ രംഗത്തെത്തിയിരുന്നത്. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. മൂന്ന് സ്‌ക്രീനുകളുളള ഒരു തിയ്യേറ്ററില്‍ മാറ്റിനി റദ്ദാക്കാനും പ്രതിഷേധം ഇടയാക്കിയിരുന്നു. സൗജന്യമായി വസ്തുക്കള്‍ നല്‍കി തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിന് എതിരെയുളള പരാമര്‍ശവും ഇപ്പോഴത്തെ തമിഴകത്തെ ഭരണകക്ഷിയെന്ന നിലയില്‍ എ ഐഡിഎംകെയെ പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റ് സംഭാഷണങ്ങളുമാണ് പാര്‍ട്ടി അനുയായികളെ ചൊടിപ്പിച്ചിരുന്നത്.
ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ ചെയ്ത നെഗറ്റീവ് കഥാപാത്രം മു്ന്‍മുഖ്യമന്ത്രി ജയലളിതയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ചിത്രത്തിന്റെ ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍നിന്ന് വിവാദ രംഗങ്ങള്‍ നീക്കണമെന്നും, അല്ലാത്ത പക്ഷം ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു തിയേറ്ററുടമകള്‍ നിലപാടെടുക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപെട്ടത്.
ഇതിനിടെയായിരുന്നു സംവിധായകന്‍ മുരുകദോസിനെ തേടി പോലീസ് അദ്ദേഹത്തിന്റെ വസന്തിയിലെത്തിയിരുന്നത്. പോലീസ് അവിടെയെത്തി രൂക്ഷമായ രീതിയില്‍ മുട്ടിവിളിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മുരുകദോസ് സ്ഥലത്തുണ്ടായിരുന്നില്ല. മുരുകദോസിന്റെ രാഷ്ട്രീയമുള്‍പ്പെടെയുളള പശ്ചാത്തലവും മറ്റ് വിശദാംശങ്ങളും അന്വേഷിച്ചാണ് പോലീസ് മടങ്ങിയതെന്നും റി്‌പോര്‍ട്ടുകള്‍ വന്നിരുന്നു.ഇക്കാര്യം മുരുകദോസും ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സൂപ്പര്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശാനുമതി നല്‍കിയ ചിത്രത്തിനെതിരെ ഈ തരത്തില്‍ പ്രതിഷേധിക്കുന്നത് എന്തിനെന്ന് ചോദിച്ചുകൊണ്ടായിരുന്നു സിനിമാ ലോകം എത്തിയിരുന്നത്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രജനീകാന്ത് എത്തിയിരുന്നത്. ചിത്രത്തെയും നിര്‍മ്മാതക്കളെയും അപമാനിക്കുന്നതാണ് നടപടിയെന്നും രജനീകാന്ത് പറഞ്ഞു. തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് വിശാല്‍,നടന്‍ കമല്‍ഹാസന്‍ തുടങ്ങിയവരും ചിത്രത്തിന് പിന്തുണയുമായി എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























