Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...


കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും


റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

രാജ്യത്ത് നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: സിദ്ധാര്‍ഥ്

07 JANUARY 2020 05:07 PM IST
മലയാളി വാര്‍ത്ത

ഒരു അഭിമുഖത്തിനിടെ നടന്‍ സിദ്ധാര്‍ഥ് തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുകാട്ടി. നിശബ്ദനായി ഇരുന്നാലേ തനിക്ക് ജോലി കിട്ടൂ എങ്കില്‍ ആ ജോലി തനിക്ക് വേണ്ടെന്നും താനൊരു 21-കാരനല്ലെന്നും പറഞ്ഞുകൊണ്ടാണ് താരം തുടങ്ങിയത്. അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ താന്‍ ഭയപ്പെടുന്നുമില്ല. ഇപ്പോള്‍ സംസാരിച്ചില്ലെങ്കില്‍ തനിക്ക് കുറ്റബോധം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

ഭാഗ്യവശാല്‍ ദൈവവും ഈ രാജ്യവും എനിക്ക് ഒരുപാട് നല്‍കിയിട്ടുണ്ട്. അത്രയധികം പ്രിവിലേജുകളുള്ള എന്നെപ്പോലെ ഒരാള്‍ സംസാരിച്ചില്ലെങ്കില്‍, പിന്നെ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകും. ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാര്‍ക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. പക്ഷെ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ല. രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം തുടര്‍ന്നു.

മിണ്ടാതിരിക്കുന്നത് കൊണ്ടല്ല എനിക്കെന്റെ സിനിമകള്‍ ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്തെങ്കിലും വിട്ടുവീഴ്ചകള്‍ നടത്തി ജോലി നേടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ പറഞ്ഞേനെ, 'കാര്യങ്ങള്‍ നന്നായി പോകുന്നു, പിന്നെന്തിനാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്' എന്ന്, സിദ്ധാര്‍ഥ് പറഞ്ഞു. ഇത്രയും നാള്‍, പ്രതികരിക്കുന്നു എന്ന കാരണം കൊണ്ട് എനിക്കെന്റെ തൊഴിലില്‍ യാതൊരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല. ഇനി അങ്ങനെ സംഭവിക്കും എന്നും ഞാന്‍ കരുതുന്നുമില്ല.

ഓരോ ദിവസവും നമ്മുടെ രക്തം തിളപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുകയും നമ്മള്‍ വളര്‍ന്ന ഇന്ത്യയില്‍ ഇത് സംഭവിക്കുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നത് നിര്‍ഭാഗ്യകരമാണെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കി. കോളേജില്‍ പഠിക്കുന്ന കാലത്തും താന്‍ ഇങ്ങനെ തന്നെ ആയിരുന്നു എന്നും കഴിഞ്ഞ ഏതാനും മാസങ്ങളില്‍ തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല എന്നും സിദ്ധാര്‍ഥ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു  (23 minutes ago)

  കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ​ തു​ട​ക്കം....  (44 minutes ago)

ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്ക് യാത്രകളില്ലെല്ലാം സഹായിയായി ഒപ്പമുണ്ടാവും ഭാര്യ റുഖിയ... ഇരുവരുടെയും ഈ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല  (1 hour ago)

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ  (1 hour ago)

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി‌  (1 hour ago)

സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും അനുകൂല സമയം! കർക്കിടകം രാശിക്കാർക്ക് നേട്ടം!  (2 hours ago)

  തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...  (2 hours ago)

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (2 hours ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (7 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (7 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (7 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (7 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (7 hours ago)

Malayali Vartha Recommends