Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിംഗയുടെ പരാജയം; രജനി 10 കോടി നല്‍കി

23 MARCH 2015 07:43 PM IST
മലയാളി വാര്‍ത്ത.

ലിംഗയുടെ പരാജയത്തെത്തുടര്‍ന്നു വിതരണക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ രജനീകാന്ത് 10 കോടിയോളം രൂപ നല്‍കി. മാനുഷികപരിഗണനവച്ചാണു സൂപ്പര്‍താരത്തിന്റെ നടപടിയെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 33 കോടി രൂപയുടെ നഷ്ടം നികത്തണമെന്നായിരുന്നു വിതരണക്കാരുടെ ആവശ്യം. അല്ലാത്ത പക്ഷം ചെന്നൈ പൊയ്‌സ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വസതിക്കു മുന്നില്‍ പിച്ചസമരം നടത്തുമെന്നും അവര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ഉന്നയിച്ചതിന്റെ മൂന്നിലൊന്നു നല്‍കാന്‍ രജനീകാന്ത് തയാറായ സാഹചര്യത്തില്‍ വിതരണക്കാര്‍ സമരം ഉപേക്ഷിച്ചിട്ടുണ്ട് എന്നാല്‍ 10 കോടി രൂപ മാത്രം നല്‍കിയതില്‍ അവര്‍ തൃപ്തരല്ലതാനും. രജനീകാന്ത്, സിനിമയുടെ നിര്‍മാതാവ് റോക്ക്‌ലൈന്‍ വെങ്കിടേഷ് എന്നിവരുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത് നടന്‍ ശരത്കുമാറാണ്. സഹതാപത്തിന്റെ അടിസ്ഥാനത്തിലാണ് രജനി പണം നല്‍കി സഹായിക്കാന്‍ തയാറായയെന്നും അദ്ദേഹത്തിനു പണം നല്‍കേണ്ട ഒരു ബാധ്യതയും ഇല്ലായിരുന്നുവെന്നും വിതരണക്കാര്‍ ലാഭമുണ്ടാക്കിയാല്‍ അവര്‍ അതിന്റെ പങ്കൊന്നും നല്‍കാറില്ലെന്നും ശരത്കുമാര്‍ വ്യക്തമാക്കി. പണം എങ്ങനെ വീതിക്കണമെന്നതു സംബന്ധിച്ചു വിതരണക്കാര്‍ തമ്മില്‍ ഇതുവരെ ധാരണയായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (6 minutes ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (11 minutes ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (24 minutes ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (31 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (40 minutes ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (1 hour ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (1 hour ago)

CLOUD BURST മേഘസ്ഫോടനം  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (1 hour ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (1 hour ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (1 hour ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (1 hour ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (1 hour ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (1 hour ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

Malayali Vartha Recommends