വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....

തമിഴ് സിനിമാ സംഗീത ലോകത്ത് സവിശേഷമായ ഒരു കാലഘട്ടത്തിന് നേതൃത്വം നൽകിയ പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ മൈലാപ്പൂരിലായിരുന്നു അന്ത്യം.
പെട്ടെന്ന് അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയിൽ നൂറുകണക്കിന് ചിത്രങ്ങൾക്ക് സംഗീതം പകർന്നിട്ടുള്ള ദേവയുടെ വിയോഗം സിനിമാ ലോകത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.
ചെന്നൈ നഗരത്തിന്റെ തനത് സംഗീത ശൈലി ഗാനങ്ങളെ മുഖ്യധാരാ സിനിമാ സംഗീതത്തിലേക്ക് വിജയകരമായി കൊണ്ടുവന്നതിൽ ദേവയുടെ പങ്ക് സമാനതകളില്ലാത്തതാണ്. തമിഴ് ചലച്ചിത്ര സംഗീതത്തിൽ 'തേനിസൈ തെൻട്രൽ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ചെന്നൈയുടെ സ്വന്തം 'ഗാന' സംഗീത ശാഖയെ മുഖ്യധാരാ സിനിമകളിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























