Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

23 OCTOBER 2026 05:16 PM IST
മലയാളി വാര്‍ത്ത

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ. ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായി മാറിയ പ്രഭാസിന്റേതായി ഇനി വരാനിരിക്കുന്നതെല്ലാം വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളാണ്. സംവിധായകൻ ഹനു രാഘവപുടിയുടെ 'ഫൗസി', സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്', കൂടാതെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ 'കൽക്കി 2898 എഡി', 'സലാർ' എന്നിവയുടെ രണ്ടാം ഭാഗങ്ങൾ എന്നിവയാണ് ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രഭാസ് ചിത്രങ്ങൾ.

റൊമാന്റിക് വാർ ഡ്രാമയായി ഒരുങ്ങുന്ന 'ഫൗസി'യാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രോജക്ട്. 1940-കളിലെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഒരു ആസാദ് ഹിന്ദ് ഫൗജ് സൈനികന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. നവാഗതയായ ഇമാൻവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മിഥുൻ ചക്രവർത്തി, ജയാപ്രദ, അനുപം ഖേർ, സജ്ജാദ് ദെലഫ്രൂസ് തുടങ്ങിയ വലിയൊരു താരനിരയും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും ടി-സീരീസും ചേർന്ന് നിർമ്മിക്കുന്ന ഫൗസിക്ക് 500 മുതൽ 700 കോടി രൂപ വരെയാണ് മുതൽമുടക്ക് കണക്കാക്കുന്നത്. 2026 ഡിസംബർ 3-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആനിമൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ചിത്രമാണ് 'സ്പിരിറ്റ്'. സന്ദീപ് വംഗയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഒരു കോപ്പ് ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിൽ വളരെ പരുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. തൃപ്തി ഡിമ്രിയാണ് ചിത്രത്തിലെ നായിക. 2027 മാർച്ചിൽ റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്ന സ്പിരിറ്റ്, പിന്നീട് മാറ്റിവെക്കുകയും ഇപ്പോൾ 2027 ഒക്ടോബർ 29-ന് ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തിക്കാനും ആണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ഇവയ്ക്ക് പുറമെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ആയിരം കോടിയിലധികം കളക്ഷൻ നേടിയ കൽക്കി 2898 എഡിയുടെയും, സൂപ്പർ ഹിറ്റായ സലാറിന്റെയും രണ്ടാം ഭാഗങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി പാർട്ട് 2-ന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഭൈരവ എന്ന കഥാപാത്രമായി പ്രഭാസ് വീണ്ടും എത്തുമ്പോൾ 2027-ലോ 2028-ലോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ പാർട്ട് 2 ശൗര്യാംഗ പർവ്വത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2028-ഓടെ ഈ ചിത്രവും തിയേറ്ററുകളിൽ എത്തിയേക്കും. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയും വമ്പൻ പ്രോജക്റ്റുകളിലൂടെയും വരും വർഷങ്ങളിൽ ഇന്ത്യൻ സിനിമയിൽ പ്രഭാസിന്റെ ഒരു വലിയ തേരോട്ടം തന്നെയായിരിക്കും കാണാൻ സാധിക്കുക


അതേസമയം ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിലെ പ്രഭാസിന്റെ വിന്റേജ് മിലിറ്ററി ലുക്ക് വ്യക്തമാക്കുന്ന പുതിയ പോസ്റ്റർ പുറത്തുവിട്ടു.തീജ്വാലകൾക്കിടയിൽ സൈനിക വേഷത്തിലുള്ള പ്രഭാസിന്റെ മുഖം പതിപ്പിച്ച ഒരു സ്വർണ്ണ നാണയമാണ് പോസ്റ്ററിന്റെ പ്രധാന ആകർഷണം. "ഒറ്റയ്ക്ക് പോരാടുന്ന ഒരു ബറ്റാലിയൻ" (A Battalion Who Fights Alone), "1939 മുതൽ മോസ്റ്റ് വാണ്ടഡ്" എന്നീ ശ്രദ്ധേയമായ വാചകങ്ങളും പോസ്റ്ററിലുണ്ട്. 1939-ലെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ഹിസ്റ്റോറിക്കൽ ഡ്രാമയാകും 'ഫൗജി' എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (6 minutes ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (48 minutes ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (54 minutes ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (1 hour ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (1 hour ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (1 hour ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (1 hour ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (1 hour ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (2 hours ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (2 hours ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (4 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (5 hours ago)

Malayali Vartha Recommends