Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം

18 OCTOBER 2026 09:34 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം. ഒട്ടേറെ രാഷ്ട്രീയനേതാക്കളും അനുശോചനം രേഖപ്പെടുത്തി. ടി. നഗറിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം അവസാനമായി ഒരു നോക്കുകാണാൻ ജനങ്ങൾ ഒഴുകിയെത്തി.

മുഖ്യമന്ത്രി ജോസഫ് വിജയ്, അമ്മ ശോഭ, സൂപ്പർസ്റ്റാർ രജനീകാന്ത്, കമൽഹാസൻ, ഖുശ്ബു, ശിവകുമാർ, സംഗീതസംവിധായകൻ ഗംഗൈ അമരൻ, ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, ടി.എൻ.സി.സി. പ്രസിഡന്റ് മാണിക്കം ടാഗോർ തുടങ്ങിയവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

വിജയ് സേതുപതി, ആർ.ജെ. ബാലാജി, പ്രഭുദേവ, നിവിൻ പോളി തുടങ്ങിയ താരങ്ങൾ അനുശോചനമറിയിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, വി.സി.കെ. നേതാവ് തിരുമാവളവൻ തുടങ്ങിയവരും അനുശോചിച്ചു.

ദേവയുടെ പാട്ടുകൾ തമിഴ് സംഗീതത്തിന്റെ ആത്മാവുമായി ഇഴചേർന്നതായിരുന്നുവെന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി. ദേവയുടെ ഈണങ്ങൾ നിരവധി തലമുറകളുടെ ഹൃദയങ്ങളെ സ്പർശിച്ചു. വരുംതലമുറകളിലും അവ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കുമെന്നും റഹ്‌മാൻ.

മികച്ച സംഗീതസംവിധായകൻ എന്നതു പോലെത്തന്നെ തിളക്കമുള്ള മനസ്സിന് ഉടമയായിരുന്നു ദേവയെന്ന് രജനീകാന്ത് അനുസ്മരിച്ചു. 'എന്റെ അണ്ണാമലൈ, ബാഷ, അരുണാചലം എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ് ദേവ. മൂന്നും വലിയ ഹിറ്റുകളായിരുന്നു. പക്ഷേ, എന്റെ സുഹൃത്തുക്കൾ 'പടയപ്പ' എന്ന ചിത്രത്തിനായി എ.ആർ. റഹ്‌മാനെ കരാർചെയ്യാൻ പറഞ്ഞു

. പകുതിമനസ്സോടെ ഞാൻ ദേവയോട് ഇക്കാര്യം പറഞ്ഞു. ഇതുകേട്ട് ദേവ എഴുന്നേറ്റുനിന്ന് കൈപിടിച്ചു പറഞ്ഞു, 'റഹ്‌മാൻ മിടുക്കനാണ്. അവൻ വളരുകയാണ്. നിങ്ങൾ അവനോടൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്.' ഇതിൽനിന്നു തന്നെ മനസ്സിലാക്കാം ദേവ ഒരു മികച്ച മനുഷ്യനാണെന്ന്' - രജനീകാന്ത് അനുശോചനം അറിയിച്ചുള്ള വീഡിയോസന്ദേശത്തിൽ പറഞ്ഞു.

ഉത്സാഹവും ചുറുചുറുക്കും നർമവുമുള്ള സംഗീതസംവിധായകനായിരുന്നു ദേവയെന്ന് നടൻ കമൽഹാസൻ അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി. 'അവ്വൈ ഷൺമുഖി', 'പമ്മൽ കെ. സംബന്ധം', 'പഞ്ചതന്ത്രം' തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു. മികച്ച ഒരു സംഗീതസംവിധായകനെയാണ് തമിഴ് സിനിമയ്ക്ക് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 minutes ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (21 minutes ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (38 minutes ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (51 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (1 hour ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (2 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (2 hours ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

Malayali Vartha Recommends