Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അജിത്തിന്റെ നായികയായി തമിഴില്‍ അരങ്ങേറും; തിരിച്ചുവരവിനൊരുങ്ങി മലയാളത്തിന്റെ മാളൂട്ടി

25 APRIL 2015 11:18 AM IST
മലയാളി വാര്‍ത്ത.

മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ രണ്ട് താര സഹോദരിമാരാണ് ശാലിനിയും ശ്യാമിലിയും. മലയാളത്തില്‍ ബാല താരങ്ങളായി എത്തി മിന്നും പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ളവരാണ് ഇരുവരും. ശാലിനി അതിനു ശേഷം അനിയത്തിപ്രാവിലൂടെ എത്തി വീണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന് തമിഴില്‍ അജിത്തിനെ വിവാഹം ചെയ്തു. അതോടെ വെള്ളിത്തിരയില്‍ ശാലിനിയെ കാണാതായി.

ശാലിനിയെക്കാള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു ശ്യാമിലിയും. \'മാളൂട്ടി\'യെ മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്ക് സിനിമയുള്ളിടത്തോളം കാലം കഴിയില്ല. \'അഞ്ജലി\' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡും വാങ്ങിക്കൊണ്ടാണ് ശ്യാമിലിയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തില്‍ പൂക്കാലം വരവായി, കിലുക്കാംപെട്ടി, മാളൂട്ടി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു അപ്രത്യക്ഷയായി.
ചെന്നൈയിലെ വനിതാ കോളജില്‍നിന്ന് ബികോം ബിരുദം നേടിയ ശേഷം സിങ്കപ്പൂരിലെ പ്രശസ്തമായ കലാലയത്തില്‍ എം കോം ചെയ്യുകയായിരുന്നു ശ്യാമിലി. പിജിക്കുശേഷം ഇതേ കോളജില്‍ സിനിമാ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ഒരു കോഴ്‌സ് ചെയ്യാനാരംഭിച്ചു. കുറച്ചു കാലമായി സിനിമയില്‍ നിന്ന് മാറി നില്ക്കാനുള്ള കാരണങ്ങള്‍ ഇതാണെന്നു ശ്യാമിലി പറയുന്നു.
പിന്നീട് കൗമാരത്തില്‍ \'ഹരികൃഷ്ണന്‍സ്\' എന്ന ചിത്രത്തിലൂടെ മലയാളികള്‍ വീണ്ടും ശ്യാമിലിയെ കണ്ടു. വളര്‍ന്നപ്പോള്‍ സിനിമയോട് ടാറ്റ പാറഞ്ഞു പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ വീണ്ടും സിനിമയിലേക്കുള്ള മടങ്ങിവരവിന്റെ സൂചന നല്കി നടി രംഗത്തെത്തിയിരിക്കുകയാണ്.
ചേച്ചിയുടെ ഭര്‍ത്താവ് അജിത്തിന്റെ നായികയായി ഒരു സിനിമയില്‍ അഭിനയിക്കുകയാണ് ഏറ്റവും വലിയ മോഹമെന്ന് നടി ശ്യാമിലി. സിനിമയായതിനാല്‍ എന്തും സംഭവിക്കാമെന്നും നാളെ ശ്യാമിലി അജിത് ടീം തന്നെ രൂപം കൊണ്ടാലും അതിശയമില്ലെന്നും ശ്യാമിലി പറയുന്നു.
ആരാധകരുടെ \'തല\' എന്റെ അണ്ണനാണ്. അജിത്തിന്റെ വലിയ ആരാധികയാണ് ഞാനും. അദ്ദേഹത്തിന്റെ സിനിമകള്‍ കഴിവതും റിലീസ് ദിവസംതന്നെ കാണാന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ വീട്ടുകാരൊന്നിച്ചാണ് സിനിമയ്ക്കു പോവുക. അപ്പോള്‍ അദ്ദേഹം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ആരായും. സിനിമയ്ക്കുള്ളിലും പുറത്തും ദി ബെസ്റ്റ് ഹ്യൂമന്‍ ബീയിങ് ആണ് അജിത്. അദ്ദേഹത്തെപ്പോലൊരു ഭര്‍ത്താവിനെ കിട്ടിയ ചേച്ചി ശാലിനി ലക്കിയാണെന്നും ശ്യാമിലി പറയുന്നു. അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കുക തന്റെ സ്വപ്നമെന്നും ശ്യാമിലി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപെടാൻ തയ്യാർ  (3 minutes ago)

'മില്‍മ കൗ മില്‍ക്ക്' ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു  (14 minutes ago)

BYE....BYE...വിമാനത്തിന്റെ എഞ്ചിൻ പൊട്ടിത്തെറിച്ച് തീ ആളിക്കത്തി..!കുടുംബത്തിന് അവസാന സന്ദേശം അയച്ച് യാത്രക്കാർ  (23 minutes ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും  (32 minutes ago)

യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍.  (42 minutes ago)

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു  (53 minutes ago)

മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം  (1 hour ago)

. പാചകവാതക ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ....  (1 hour ago)

സങ്കടക്കാഴ്ചയായി... അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.  (2 hours ago)

. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി  (2 hours ago)

വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും.  (2 hours ago)

ഭക്തര്‍ക്ക് സുഖദര്‍ശനം... ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി.  (3 hours ago)

വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു...  (3 hours ago)

ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends