Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന് എന്നെ ഭയങ്കര ഇഷ്ടമാണ്, പക്ഷെ ഒരു കാര്യത്തില്‍ എന്നോട് ദേഷ്യമുണ്ടെന്ന് ശ്രുതി

07 MAY 2015 12:13 PM IST
മലയാളി വാര്‍ത്ത.

തമിഴ്കത്തിന്റെ പ്രിയനടിയായി തിരക്കേറിയിരിക്കുകയാണ്  ശ്രുതി ഹാസന് ഇപ്പോള്‍. അഭിനയിക്കാനും പാടാനുമുള്ള കഴിവ് തന്നെയാണ് ശ്രുതിയെ വേറിട്ടതാക്കിയത്. അത് കൂടാതെ ശ്രുതിയുടെ അച്ഛനും നടനുമായ കമല്‍ ഹാസന്റെ പൂര്‍ണ പിന്തുണയും ശ്രുതിയെ പ്രശസ്തിയില്‍ എത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ ശ്രുതി ചെയ്തു കഴിഞ്ഞു. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചതു കൂടാതെ നല്ല പാട്ടുകള്‍ പാടുകയും സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഈ താരസുന്ദരി ഇപ്പോള്‍ പ്രശസ്തിയുടെ കൊടുമുടിയിലാണ്.

കമല്‍ ഹാസന് ശ്രുതിയെ കുറിച്ച് പറയാന്‍ ആയിരം നാവാണ്. ശ്രുതി തന്റെ മകളായതില്‍ അഭിമാനിക്കുന്നുവെന്ന് അടുത്തിടെ ഒരു പരിപാടിക്കിടെ കമല്‍ പറഞ്ഞു. ശ്രുതിയെ കുറിച്ച് ഒരുപാട് സന്തോഷിച്ച് വാതോരാതെ പറയുന്നുണ്ടെങ്കിലും കമലിന് ശ്രുതിയോട് ഒരു കാര്യത്തില്‍ ദേഷ്യമുണ്ട്.

തന്റെ പുതിയ ചിത്രമായ ഗബ്ബാര്‍ ഈസ് ബാക്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് കമലിന് തന്നില്‍ ഇഷ്ടമല്ലാത്ത ഒരു കാര്യത്തെ കുറിച്ച് ശ്രുതി പറഞ്ഞത്. മറ്റൊന്നുമല്ല, ശ്രുതിയുടെ ഹൈ ഹീല്‍ ചെരുപ്പ് തന്നെ. അല്ലെങ്കില്‍ തന്നെ ശ്രുതി അഞ്ചടി 7.5 ഇഞ്ച് ഉയരമുണ്ട്. ഇതിനോടൊപ്പം ഹൈ ഹീല്‍ ചെരുപ്പും!

എനിക്കൊപ്പം നടക്കുമ്പോള്‍ അപ്പയ്ക്ക് എപ്പോഴും എന്റെ ഉയരം ബുദ്ധിമുട്ടാണ്. എന്നോട് അല്പം മുമ്പേ നടക്കാനും അദ്ദേഹം പറയും, ശ്രുതി ഹസന്‍ പറയുന്നു. ഹൈ ഹീല്‍ ചെരിപ്പ് ഒഴിവാക്കാനാണ് അപ്പ പറയുന്നതെന്നും ശ്രുതി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (24 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (24 minutes ago)

CLOUD BURST മേഘസ്ഫോടനം  (33 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (35 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (37 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (46 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (49 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (56 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (58 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends